എളാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crowbar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എളാങ്ക്

ഒരു അറ്റം മുനയുള്ളതും മറ്റേ അറ്റം അല്പം പരന്നതുമായ ഒരു ഉപകരണമാണ് എളാങ്ക്. ഇരുമ്പ് ദണ്ഢ് കൊണ്ടാണ് എളാങ്ക് നിർമ്മിക്കുന്നത്.

വിവിധ പേരുകൾ[തിരുത്തുക]

അലവാങ്ക്, ഇരുമ്പുപാര, കമ്പിപ്പാര, കുത്തുപാര, കന്നക്കോൽ എന്നി വിവിധപേരുകൾ പ്രാദേശികമായി എളാങ്ക് അറിയപ്പെടുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

കൃഷിയാവശ്യത്തിനും പാറപൊട്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ഭൂമിയിൽ വ്യാസം കുറഞ്ഞ കുഴികളെടുക്കുന്നതിനും തുരങ്കം ഉണ്ടാക്കുന്നതിനും എളാങ്ക് കൂടുതലായി ഉപയോഗിക്കുന്നു. കമ്പിപ്പാര എന്ന ലഘുയന്ത്രം ഉപയോഗിച്ച് ഭാരം ഉയർത്തുന്നത് ഉത്തോലക തത്ത്വത്തിന് ഉദാഹരണമാണ്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എളാങ്ക്&oldid=2281246" എന്ന താളിൽനിന്ന് ശേഖരിച്ചത്