പരിരക്ഷണ ഛായാഗ്രാഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Conservation photography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രകൃതിസംരക്ഷണത്തിനായി ലോകമാകെ ഉയർന്നുവരന്നുകൊണ്ടിരിക്കുന്ന പുതിയൊരു മാദ്ധ്യമമാണ് പരിരക്ഷണ ഛായാഗ്രഹണം(Conservation Photography).[1] സമൂഹമനഃസാക്ഷിയെ ഉണർത്താനും വനം വന്യജീവിസംരക്ഷണത്തിന് ജനങ്ങളെ പ്രേരിപ്പിക്കാനും ഉള്ള ഛായാഗ്രഹണകൂട്ടായ്മയാണിത്. പരിരക്ഷണ ഛായാഗ്രഹണം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുന്നു. സേവനസന്നദ്ധരായ ഒരുകൂട്ടം ആൾക്കാർ മാഫിയാ സംഘങ്ങളുടേയും മറ്റും കടുത്ത ഭീഷണികളെ വകവയ്ക്കാതെ വന്യതയ്ക്കുവേണ്ടി ശബ്ദമുയർത്തുന്ന ആഗോളപ്രതിഭാസമാണിത്. 1864 ൽ യോസ്മൈറ്റ് ദേശീയോദ്യാനത്തിന്റെ പിറവിയ്ക്ക് കാരണമായത് കാർളിട്ടോൺ വാട്കിൻസിന്റെ ഫോട്ടോഗ്രാഫുകളാണെന്ന് വിശ്വസിക്കപ്പെടുന്നു.[2]

പ്രാധാന്യം[തിരുത്തുക]

അന്വേഷണാത്മക പത്രപ്രവർത്തനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ സംസാരിക്കുന്ന ഫോട്ടോഗ്രാഫുകൾ വഴി സമൂഹമനഃസാക്ഷിയെ ഉണർത്തുന്ന വിമർശനങ്ങൾക്കും അതുവഴി പുരോഗതിയ്ക്കും പ്രകൃതിസംരക്ഷണത്തിനും സഹായിക്കുകാണ് പരിരക്ഷണ ഛായാഗ്രഹണത്തിന്റെ പ്രാധാന്യം.[3]

ഇതും കാണുക[തിരുത്തുക]

എന്താണ് പരിരക്ഷണ ഛായാഗ്രഹണം?

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരിരക്ഷണ_ഛായാഗ്രാഹണം&oldid=1694309" എന്ന താളിൽനിന്ന് ശേഖരിച്ചത്