കൊച്ചിൻ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cochin Bridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതിയ കൊച്ചിപ്പാലവും (ഇടത്), പൊളിഞ്ഞുവീഴുന്നതിനു മുൻപുള്ള പഴയ കൊച്ചിപ്പാലവും(വലത്). ഒരു മഴക്കാല ദൃശ്യം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തെക്കൻ കേരളത്തെ മലബാറുമായി ബന്ധിച്ചിരുന്ന പാലമാണ് കൊച്ചിൻ പാലം. ഭാരതപ്പുഴക്ക് കുറുകെ ഷൊർണൂരിലെ ചെറുതുരുത്തിയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 2011 നവംബർ 9-ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രസ്മാരകം പരിപാലിക്കപ്പെടാത്തതു മൂലം തകർന്ന് വീണു.

ചരിത്രം[തിരുത്തുക]

ലഭ്യമായുള്ള കണക്കുകൾ അനുസരിച്ച് 1867-ൽ ബ്രിട്ടീഷ് സർക്കാരാണ് പാലം നിർമ്മിച്ചത്[1]. മീറ്റർ ഗേജ് റെയിൽപ്പാത ഉൾപ്പെടെയായിരുന്നു അക്കാലത്ത് പാലം നിർമ്മിച്ചത്. പിന്നീട് സാധാരണ റെയിൽപാത നിലവിൽ വന്നപ്പോൾ ഈ മീറ്റർ ഗേജ് പാത ഉപേക്ഷിച്ചു. മലബാർ പ്രദേശങ്ങളിൽ നിന്നുള്ള ചരക്കുകൾ കൊച്ചി തുറമുഖത്തെത്തിക്കുവാനായാണ് ഈ പാലം നിർമ്മിച്ചത്. ആദ്യകാലത്ത് മലബാറിനെ കൊച്ചിരാജ്യത്തേക്ക് സഞ്ചാരയോഗ്യമാക്കുവാനായി നിർമ്മിച്ചിരുന്ന ഏക പാലവുമായിരുന്നു ഇത്. തുടർന്ന് കേരള രൂപീകരണത്തിനു ശേഷം പാലക്കാട് - തൃശ്ശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത് ഈ പാലമാണ്.

പാലം സംരക്ഷണസമിതിയുടെ ആവശ്യപ്രകാരം കേന്ദ്ര പുരാവസ്തുവകുപ്പ് 2017 മാർച്ചിൽ നടത്തിയ പ്രഥമപരിശോധനയിൽ 115 വർഷത്തെ പഴക്കം കണക്കാക്കുന്നതായി അറിയിച്ചിരുന്നു.[2]

അവലംബം[തിരുത്തുക]

  1. ചെറുതുരുത്തി പഴയ കൊച്ചിൻപാലം തകർന്നുവീണു
  2. പുരാവസ്തു വകുപ്പ് പരിശോധന നടത്തി, മാതൃഭൂമി. "പഴയ കൊച്ചിൻ പാലത്തിന് 115 വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തൽ". Archived from the original on 2017-03-02. Retrieved 2 മാർച്ച് 2017.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കൊച്ചിൻ_പാലം&oldid=3968869" എന്ന താളിൽനിന്ന് ശേഖരിച്ചത്