Jump to content

ക്ലാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് (clade) (പുരാതന ഗ്രീക്കിൽ നിന്നും: klados, "ശാഖ"). ഇവയെ എല്ലാം ഒരു ജീവിതവൃക്ഷത്തിൽ രേഖപ്പെടുത്താനാവുന്നതാണ്.[1]

ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് സാമ്രാജ്യം വരെ എത്തുന്നു. ക്ലാഡുകൾ ഒന്നിനൊന്നോടു ചേർത്തുവച്ചതുപോലെയാണ്. താഴേക്കുപോകുന്തോറും അവ ശാഖകളായി പിരിയുന്നു. ഈ ശാഖകൾ ഓരോ വിഭാഗമായി വേർതിരിഞ്ഞ് ഓരോ സ്പീഷിസുകളും വെവ്വേറെ പരിണമിക്കുന്നരീതിയിൽ വേറിട്ട് കാണാവുന്നതാണ്.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അത്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.[2]

കുറിപ്പുകൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. Dupuis, Claude (1984).
  2. Palmer, Douglas.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്ലാഡ്&oldid=2943250" എന്ന താളിൽനിന്ന് ശേഖരിച്ചത്