ക്ലാഡ്
Jump to navigation
Jump to search
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.
പൊതുവായ രക്തബന്ധമുള്ള ഒരു പൂർവികൻ ഉള്ള ജീവജാലങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് ക്ലാഡ് (clade) (പുരാതന ഗ്രീക്കിൽ നിന്നും: klados, "ശാഖ"). ഇവയെ എല്ലാം ഒരു ജീവിതവൃക്ഷത്തിൽ രേഖപ്പെടുത്താനാവുന്നതാണ്.[1]
ഈ പൊതുപൂർവികൻ ഒരു വ്യക്തിയോ ഒരു ജനതയോ, ഇപ്പോൾ ഉള്ളതോ വംശനാശം സംഭവിച്ച ഒരു സ്പീഷിസോ ആവാം. അങ്ങനെ മുകളിലേക്ക് അത് സാമ്രാജ്യം വരെ എത്തുന്നു. ക്ലാഡുകൾ ഒന്നിനൊന്നോടു ചേർത്തുവച്ചതുപോലെയാണ്. താഴേക്കുപോകുന്തോറും അവ ശാഖകളായി പിരിയുന്നു. ഈ ശാഖകൾ ഓരോ വിഭാഗമായി വേർതിരിഞ്ഞ് ഓരോ സ്പീഷിസുകളും വെവ്വേറെ പരിണമിക്കുന്നരീതിയിൽ വേറിട്ട് കാണാവുന്നതാണ്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ ഈ ക്ലാഡ് രീതിയിൽ പരിണാമത്തിനോടുള്ള സമീപനം ജീവശാസ്ത്രമെഖലയിൽ വിപ്ലവകരമായ അറിവുകളാണ് കൊണ്ടുവന്നത്. ജീവികൾ തമ്മിലുള്ള അത്ഭുതകരമായ ബന്ധങ്ങളുടെ ചുരുളഴിക്കാൻ ഇതു സഹായിച്ചു.[2]
കുറിപ്പുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Clade at Wikimedia Commons
Clade എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.