ക്രിസ്റ്റ്യൻ ഡെ വിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christiaan de Wet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ്, 1900

ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാവും ഒളിപ്പോരാളിയുമായിരുന്നു ക്രിസ്റ്റ്യൻ റുഡോൽഫ് ഡെ വിറ്റ്[1]. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ സ്മിത്ത് ഫീൽഡിൽ 1854 ഒക്ടോബർ 7-ന് ഇദ്ദേഹം ജനിച്ചു. സൈനികനായ ഇദ്ദേഹം ഒന്നാം ആംഗ്ളോ-ബോയർ യുദ്ധത്തിൽ (1880 - 81) ഇംഗ്ളീഷുകാർക്കെതിരായി പോരാടി. 1897-ൽ നിയമസഭാംഗമായി. രണ്ടാം ആംഗ്ളോ-ബോയർ യുദ്ധകാലത്ത് (1899-1902) ബ്രിട്ടിഷുകാർക്കെതിരായി ഇദ്ദേഹം ശക്തമായ ഗറില്ലാ ആക്രമണം സംഘടിപ്പിച്ചിരുന്നു. യുദ്ധാനന്തരം ഓറഞ്ച് റിവർ കോളനിയിലെ നിയമസഭാംഗവും കൃഷിവകുപ്പുമന്ത്രിയും ആകുവാൻ സാധിച്ചു. സ്വാതന്ത്യലബ്ധിക്കുവേണ്ടിയുള്ള സമരങ്ങളിൽ വീണ്ടും ഇദ്ദേഹം വ്യാപൃതനായി. 1914-ൽ നാഷണൽ പാർട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയവരിൽ ഡെ വിറ്റും ഉണ്ടായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കൻ ഗവൺമെന്റിനെ മറിച്ചിടുവാൻ നടത്തിയ വിപ്ളവത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇത് വിജയപ്രദമായില്ല. തുടർന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ഗവൺമെന്റ് ഇദ്ദേഹത്തെ കുറച്ചുകാലത്തേക്ക് ജയിലിലടച്ചു. ജനാഭിലാഷപ്രകാരം 1915-ൽ മോചിപ്പിച്ചു. തുടർന്നും ഡെ വിറ്റ് ആഫ്രിക്കൻ സ്വാതന്ത്യത്തിനായി നിലകൊണ്ടു. യുദ്ധകാല അനുഭവങ്ങൾ വിവരിച്ചു കൊണ്ട് ഇദ്ദേഹം രചിച്ച ത്രീ ഇയേഴ്സ് വാർ (1902) എന്ന ഗ്രന്ഥം നല്ലൊരു ചരിത്രരേഖയായി കരുതപ്പെടുന്നു. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ഡെ വിറ്റ്സ് ഡ്രോപിൽ ഇദ്ദേഹം 1922 ഫെബ്രുവരി 3-ന് നിര്യാതനായി.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റ്യൻ_ഡെ_വിറ്റ്&oldid=2325460" എന്ന താളിൽനിന്ന് ശേഖരിച്ചത്