കാലിക്കോ നിയമം
വസ്ത്രങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ബ്രിട്ടണിൽ സർക്കാർ നടപ്പിലാക്കിയ നിയമമാണ് കാലിക്കോ നിയമം (1690–1721) അഥവാ കാലിക്കോ ആക്ട്. ഇന്ത്യയിൽ നിന്നുള്ള പരുത്തി വസ്ത്രങ്ങൾ ഇറക്കുമതി നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാനമായ നിയമമായിരുന്നു ഇത്.കാലിക്കോ വസ്ത്രങ്ങൾക്ക് ഇംഗ്ലണ്ടിൽ പ്രിയമേറുകയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ വസ്ത്രങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യാനും ആരംഭിച്ചതോടെ പ്രാദേശിക കമ്പനികളുമായുള്ള കിടമത്സരത്തിന് ഇത് കാരണമായി. 1690 – 1720 കളിൽ ഇംഗ്ലണ്ടിലെ ദേശീയ രാഷ്ട്രീയത്തിൽ ചർച്ചക്ക് കാരണമായ പ്രശ്നമായി ഇത് മാറി.അഭ്യന്തര വസ്ത്ര വ്യാപാരം തകർച്ച നേരിടാനും ചൈനയിലെയും ഇന്ത്യയിലെയും വസ്ത്രങ്ങളുടെ നിർബാധമായ ഇറക്കുമതി വർദ്ദിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഈ ഇറക്കുമതി വ്യാപാരം അഭ്യന്തര വ്യാപാരത്തിന് ഭീഷണിയായെന്ന് മനസ്സിലാക്കിയ പാർലമെൻറ് ഒടുവിൽ 1721 ൽ കാലിക്കോ നിയമം പാസ്സാക്കുകയായിരുന്നു. 1790 കളിൽ 30 മില്യൺ പൗണ്ട് പരുത്തി വസ്ത്രങ്ങൾ ഇന്ത്യയിൽ നിന്നാണ് ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്.
അവലംബം
[തിരുത്തുക]1. Woodruff Smith, Consumption and the Making of Respectability, 1600–1800