കഹോൺ പെറുവാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cajón എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പെറൂവിയൻ താള വാദ്യമാണ് കഹോൺ പെറുവാനോ. ഒരു വശത്ത് ദ്വാരമുള്ള തടിയിലുള്ള പെട്ടിയാണിത്. ഇതിനു മുകളിലിരുന്ന് കൈകൊണ്ട് തട്ടിയാണ് ഇതുപയോഗിക്കുന്നത്. കനം കുറഞ്ഞ പ്ലൈവുഡ് കൊണ്ടാണിതിന്റെ നിർമ്മിതി. ആഫ്രിക്കൻ - പെറൂവിയൻ സംഗീതത്തിൽ ഇത് ധാരാളമായി ഉപയോഗിച്ചു വരുന്നു. ഫ്ലമെന്കോ സംഗീതഞ്ജരും ഇതുപയോഗിക്കുന്നു. പൊതുവേ ലാറ്റിനമേരിക്കൻ സംഗീത പരിപാടികളിൽ ഇതുപയോഗിച്ചു വരുന്നു.

കഹോൺ

ഈ ഉപകരണത്തെ ദേശീയ പൈതൃകമായി പെറൂവിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് 2001 ൽ പ്രഖ്യാപിച്ചിരുന്നു.[1]

A street musician (Heidi Joubert) playing a decorated cajón

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Secretary General Insulza Welcomed Musician that OAS will Pay Tribute to in a Ceremony to Declare the Peruvian Cajón as "Instrument of Perú for the Americas"". Organization of American States. 30 October 2014. Retrieved 16 December 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഹോൺ_പെറുവാനോ&oldid=3070934" എന്ന താളിൽനിന്ന് ശേഖരിച്ചത്