Jump to content

ബ്യൂട്ടൈൽ റബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Butyl rubber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐസോബ്യൂട്ടിലീനോടൊപ്പം (98%) വളരെ ചെറിയ തോതിൽ ഐസോപ്രീനും(2%) കലർത്തി കാറ്റയോണിക് വിധി പ്രകാരം, പോളിമറീകരിച്ചെടുക്കുന്ന ഉത്പന്നമാണ് ബ്യൂട്ടൈൽ റബ്ബർ [1]


പ്രത്യേകതകൾ

[തിരുത്തുക]

ഐസോപ്രീൻ ഘടകങ്ങളിലെ അപൂരിത ബോണ്ടുകൾ ശൃംഖലകൾ തമ്മിൽ കുരുക്കുകളിടാൻ ( വൾക്കനൈസിംഗ്) സഹായകമാവുന്നു. ഈ നിലയിൽ ബ്യൂട്ടൈൽ റബ്ബർ വളരെ നല്ല തോതിൽ രാസപ്രതിരോധശേഷി പ്രകടിപ്പിക്കുന്നു. പലതരം വാതകങ്ങളെ തടുത്തു നിറുത്താനുളള കഴിവും ബ്യൂട്ടൈൽ റബ്ബറിനുണ്ട്. അതുകൊണ്ട് വാതകങ്ങൾ നിറക്കാനുളള എല്ലാ സംവിധാനങ്ങളിലും ആന്തരികക്കുഴൽ (inner tube) ബ്യൂട്ടൈൽ റബ്ബർ കൊണ്ടാണ് ഉണ്ടാക്കാറുളളത്.[2]


അവലംബം

[തിരുത്തുക]
  1. "Butyl Rubber" (PDF). Archived from the original (PDF) on 2011-07-21. Retrieved 2012-08-11.
  2. F.W. Billmeyer (1962). Textbook of Polymer Chemistry. John Wiley @Sons Inc. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=ബ്യൂട്ടൈൽ_റബ്ബർ&oldid=3639440" എന്ന താളിൽനിന്ന് ശേഖരിച്ചത്