ജൈവവൈവിധ്യ നിയമം, 2002

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biological Diversity Act, 2002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജൈവവൈവിധ്യ നിയമം, 2002
.
സൈറ്റേഷൻAct No. 18 of 2003
നിയമം നിർമിച്ചത്ഇന്ത്യൻ പാർലമെന്റ്
അംഗീകരിക്കപ്പെട്ട തീയതി5 ഫെബ്രുവരി 2003
നിലവിൽ വന്നത്1 October 2003 and 1 July 2004[1][2]

ഇന്ത്യയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും, ജൈവസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്താനുമായി 2003 ഫെബ്രുവരി 5-ാം തിയതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയ നിയമമാണ് ജൈവവൈവിധ്യ നിയമം, 2002.

കേന്ദ്രത്തിൽ ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും, സംസ്ഥാനങ്ങളിൽ ജൈവവൈവിധ്യ ബോർഡുകളും, പ്രാദേശിക തലത്തിൽ ജൈവവൈവിധ്യ നിർവ്വഹണ കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു. വിദേശ കമ്പനികൾക്കും, വിദേശ ഇന്ത്യാക്കാർക്കും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകൽ, ഗവേഷണ വിവരങ്ങൾ വിദേശികൾക്കും, സ്ഥാപനങ്ങൾക്കും കൈമാറുന്നത് നിയന്ത്രിക്കൽ, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശത്തിന് അപേക്ഷിക്കാനുള്ള അനുവാദം നൽകൽ എന്നിങ്ങനെ ദേശീയ ജൈവവൈവിധ്യ അതോറിറ്റിക്ക് വിപുലമായ അധികാരങ്ങളാണുള്ളത്. [3]

അവലംബം[തിരുത്തുക]

  1. "S.O.753(E), [01/07/2004]- Coming in to force of sections of the Biodiversity Act, 2002". Ministry of Environment and Forest. ശേഖരിച്ചത് 24 April 2013.
  2. "S.O.1146 (E)- Bringing into force Sections 1 and 2; Sections 8 to 17; Sections 48,54,59,62,63,64 and 65 w.e.f. 1st October, 2003". Ministry of Environment and Forest. ശേഖരിച്ചത് 24 April 2013.
  3. ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ അധികാരങ്ങൾ
"https://ml.wikipedia.org/w/index.php?title=ജൈവവൈവിധ്യ_നിയമം,_2002&oldid=1949703" എന്ന താളിൽനിന്ന് ശേഖരിച്ചത്