ജൈവ വാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biogas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Biogas plant sketch.jpg

സൂക്ഷ്മാണുക്കൾ, ഓക്സിജന്റെ അസാന്നിധ്യത്തിൽ (anaerobic), അഴുകുന്ന ജൈവവസ്തുക്കളിൽ (decomposing organic materials) പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന വാതകങ്ങളുടെ മിശ്രിതമാണ് ജൈവ വാതകം(ഇംഗ്ലീഷ്: Biogas, ബയോഗ്യാസ്). ഇതിൽ, 55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീഥെയ്ൻ(methane) വാതകവും, 30-45 ശതമാനത്തോളം കാർബൺ ഡൈ ഓക്സൈഡും ചെറിയതോതിൽ ഹൈഡ്രജൻ സൾഫൈഡ്, നൈട്രജൻ, കാർബൺ മോണോക്സൈഡ്, ഈർപ്പം സിൽഒക്സയൻസ് (siloxanes )എന്നിവയും അടങ്ങിയിരിക്കുന്നു. മീഥെയ്ൻ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമില്ലാത്തതുമായ ഒരു ജൈവഇന്ധനം (bio-fuel) ആണ്.

Biogas plant Zorg.gif

ഘടകങ്ങൾ[തിരുത്തുക]

Typical composition of biogas[1]
സംയുക്തം Chem %
മീതൈൽ CH
4
50–75
കാർബൺ ഡൈ ഓക്സൈഡ് CO
2
25–50
നൈട്രജൻ N
2
0–10
ഹൈഡ്രജൻ H
2
0–1
ഹൈഡ്രജൻ സൾഫൈഡ് H
2
S
0–3
ഓക്സിജൻ O
2
0–0
ഒരു പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്
ബയോഗ്യാസ് പ്ലാന്റ്, കേരളത്തിലെ ഒരു വീട്ടിൽ.

ഉപയോഗങ്ങൾ[തിരുത്തുക]

  • പാചകാവശ്യങ്ങൾക്കും വിളക്കുകൾ കത്തിക്കുന്നതിനും വേണ്ട ഇന്ധനമായി ഉപയോഗിക്കുന്നു.[2]

ഗുണങ്ങൾ[തിരുത്തുക]

  • താരതമ്യേന ലളിതവും, എളുപ്പം നിർമ്മിക്കാവുന്നതുമാണ്. [2]
  • ചാരം അവശേഷിപ്പിക്കാതെയും പുകയില്ലാതെയും കത്തുന്നു.
  • ഗാർഹിക ജൈവാവശിഷ്ടങ്ങളുടെ നിർമാർജ്ജനം ഉപയോഗപ്രദമായും ആരോഗ്യകരമായും നിർവഹിക്കാം.
  • വിറകിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധിവരെ വനനശീകരണം തടയുന്നു.
  • ജൈവ വാതക പ്ലാന്റിലെ അവശിഷ്ടം നല്ല വളമാണ്.

വിവിധതരം പ്ലാന്റുകൾ[തിരുത്തുക]

  • ഫിക്സഡ് ഡോം ടൈപ്പ് [2]
  • ഫ്ലോട്ടിങ് ഗ്യാസ് ഹോൾഡർ ടൈപ്പ്

അവലംബം[തിരുത്തുക]

  1. Basic Information on Biogas, www.kolumbus.fi. Retrieved 2.11.07.
  2. 2.0 2.1 2.2 കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം ഭൗതികശാസ്ത്രപുസ്തകം - 2004, പേജ് നം. 145 (പി.ഡി.എഫ്. പതിപ്പ്.
"https://ml.wikipedia.org/w/index.php?title=ജൈവ_വാതകം&oldid=2360957" എന്ന താളിൽനിന്ന് ശേഖരിച്ചത്