ഇന്ത്യയിലെ ജൈവവൈവിധ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biodiversity of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ 17 മഹാ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. ആഗോളമായുള്ളതിൽ 7 മുതൽ 8 വരെ ശതമാനം സസ്യജാലസമ്പത്ത് ഇന്ത്യയിൽ കാണപ്പെടുന്നു. 900 മീറ്റർ മുതൽ 8000 മീറ്റർ വരെ ഉയരത്തിലുള്ള മലനിരകൾ ഇന്ത്യയിലുണ്ട്. കൂടാതെ മരുഭൂമി, താഴ്വരകൾ, പീഠഭൂമികൾ, സമുദ്രതീരങ്ങൾ തുടങ്ങിയവയെല്ലാം ഭാരതത്തിന്റെ ജൈവവൈവിധ്യത്തെ പോഷിപ്പിക്കുന്നു.

ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കി ഇന്ത്യയെ പത്തു ജൈവഭൂമിശാസ്ത്രമേഖലകളാക്കി (Biogeographic Zones) തരം തിരിച്ചിരിക്കുന്നു.

  1. ടിബറ്റൻ ഹിമാലയ മേഖല
  2. ഹിമാലയ പർവ്വത മേഖല
  3. മരുഭൂമി മേഖല
  4. പശ്ചിമഘട്ട മേഖല
  5. അർദ്ധ ഊഷര മേഖല
  6. വടക്കു കിഴക്കൻ മേഖല (ഉത്തരപൂർവ്വ ഇന്ത്യ)
  7. ഡെക്കാൻ പീഠഭൂമി
  8. ഗംഗാസമതലം
  9. തീരപ്രദേശം
  10. ദ്വീപുകൾ (ആന്തമാൻ നിക്കോബാർ മേഖലകൾ)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]