ഭാരതി ഉദയഭാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bharathy Udayabanu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതി ഉദയഭാനു
ഭാരതി ഉദയഭാനു
ജനനം(1913-08-02)ഓഗസ്റ്റ് 2, 1913
മരണം1983 ഏപ്രിൽ 23
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി, രാജ്യസഭാംഗം
ജീവിതപങ്കാളി(കൾ)എ.പി. ഉദയഭാനു
കുട്ടികൾ

കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭാരതി കെ. ഉദയഭാനു (2 ആഗസ്റ്റ് 1913 - 23 ഏപ്രിൽ 1983). എ.പി. ഉദയഭാനുവിന്റെ സഹധർമ്മിണിയായിരുന്നു. 1960 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.

ജീവിതരേഖ[തിരുത്തുക]

വാരണപ്പിള്ളിൽ കൊച്ചുപിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിന്റെയും മകളാണ്. ബി.എസ്.സി ബിരുദം നേടി. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ്‌ പതിനേഴുവർഷം വീട്ടമ്മയായിരുന്ന ഭാരതി ഉദയഭാനു പാർലമെന്റ്‌ മെമ്പറാവുന്നത്‌ ഭർത്താവിന്റെ തീരുമാനമനുസരിച്ചാണ്‌. ഈ സ്ഥാനലബ്ധിക്കുള്ള തന്റെ യോഗ്യത കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നു എന്നവർ എഴുതുന്നുണ്ട്‌. [1] 03/04/1954 മുതൽ 02/04/1958 വരെയും 03/04/1958 മുതൽ 02/04/1964 വരെയും രണ്ട് തവണ രാജ്യസഭാംഗമായിരുന്നു.[2]അടുക്കളയിൽ നിന്നു് പാർലമെന്റിലേക്ക്‌ (രണ്ട് ഭാഗം) എന്ന ആത്മകഥ 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3]

രാജ്യസഭാംഗത്വം[തിരുത്തുക]

  • 1958-1964 :ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • 1954-1958 : ഇന്ത്യൻ നാഷണൽ കോൺഗ്രസ് , തിരു-കൊച്ചി

കൃതികൾ[തിരുത്തുക]

  • ഭാരതീയ വനിതാരത്നങ്ങൾ
  • ഭാരതീയ മഹാൻമാർ
  • ഓർമ്മകളിലെ നെഹ്റു
  • അടുക്കളയിൽനിന്നും പാർലമെന്റിലേക്ക്‌ (രണ്ട് ഭാഗം)
  • രൂപാന്തരങ്ങൾ

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-11. Retrieved 2014-03-14.
  2. http://rajyasabha.nic.in/rsnew/pre_member/1952_2003/b.pdf
  3. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 314. ISBN 81-7690-042-7.
"https://ml.wikipedia.org/w/index.php?title=ഭാരതി_ഉദയഭാനു&oldid=3639671" എന്ന താളിൽനിന്ന് ശേഖരിച്ചത്