അയോ അഡെസന്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ayo Adesanya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ayo Adesanya
ജനനം (1969-08-11) 11 ഓഗസ്റ്റ് 1969  (54 വയസ്സ്)
ദേശീയതNigerian
പൗരത്വംNigerian
തൊഴിൽ
  • actress
  • producer
  • director
സജീവ കാലം1986–present

ഒരു നൈജീരിയൻ ചലച്ചിത്ര നടിയും സംവിധായകയും നിർമ്മാതാവുമാണ് അയോ അഡെസന്യ (ജനനം 11 ഓഗസ്റ്റ് 1969). [1][2] യോറോബയിലും ഇംഗ്ലീഷ് ഭാഷയിലുമുള്ള സിനിമകളിലും അയോ അഡെസന്യ അഭിനയിക്കുന്നു.

മുൻകാലജീവിതം[തിരുത്തുക]

തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒഗൺ സംസ്ഥാനത്തിലെ ഇജേബു എന്ന ഇജാഗൺ സ്വദേശിയാണ് അയോ അഡെസന്യ. സംസ്ഥാന തലസ്ഥാനമായ ഇബാദാനിലെ സെന്റ് ആൻസ് സ്കൂളിൽ അയോ അഡെസന്യ പഠിച്ചു. അവിടെ അവർ പ്രാഥമിക, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യത്തെ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റും വെസ്റ്റ് ആഫ്രിക്കൻ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റും നേടി. പിന്നീട് അവർ ഇബാദാൻ സർവകലാശാലയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടി. [3]

കരിയർ[തിരുത്തുക]

അയോ അഡെസന്യ 1986 -ൽ നാഷണൽ യൂത്ത് സർവീസ് സ്കീം (NYSC) പൂർത്തിയാക്കിയതിനു ശേഷം തന്റെ കരിയർ ആരംഭിച്ചു. അയോ അഡെസന്യ നൈജീരിയൻ സിനിമാ വ്യവസായത്തിൽ (നോളിവുഡ്) പ്രൊഫഷണലായി ചേർന്നു. അവരുടെ പ്രൊഫഷണൽ അഭിനയ ജീവിതം ആരംഭിച്ചു. ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് തുഞ്ചി ബമിഷിഗ്ബിന്റെ പാലസ് എന്ന സോപ്പ് ഓപ്പറയിലാണ്. [4] അയോ അഡെസന്യ പിന്നീട് യോറുബ ഭാഷാ ചലച്ചിത്ര വ്യവസായത്തിൽ ചേർന്നു. അവിടെ അവർ നിരവധി സിനിമകൾ അവതരിപ്പിക്കുകയും നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. [5] അയോ അഡെസന്യ ഇംഗ്ലീഷ് ഭാഷാ സിനിമകളിലും അഭിനയിക്കുന്നു. [6]

സ്വകാര്യ ജീവിതം[തിരുത്തുക]

അയോ അഡെസന്യ മുമ്പ് ഗോറിയോള ഹസ്സനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും ഇപ്പോൾ വേർപിരിഞ്ഞു. അയോ അഡെസന്യയ്ക്ക് ഒരു മകനുമുണ്ട്. [7]

അവലംബം[തിരുത്തുക]

  1. "Ayo Adesanya Finds Love Again". THISDAY LIVE. Archived from the original on 24 February 2015. Retrieved 24 February 2015.
  2. Ruth Olurounbi. "I would have married Ayo Adesanya - Pasuma". tribune.com.ng. Archived from the original on 24 February 2015. Retrieved 24 February 2015.
  3. "My eyes are blessings from God - Ayo Adesanya - Vanguard News". Vanguard News. Retrieved 24 February 2015.
  4. "I was never married to Goriola Hassan –Ayo Adesanya". The Punch. Archived from the original on 28 February 2015. Retrieved 24 February 2015.
  5. "Simplicity gives my life balance –Ayo Adesanya". The Punch. Archived from the original on 28 February 2015. Retrieved 24 February 2015.
  6. "I can never go back to my ex-husband –Ayo Adesanya, actress". The Sun (Nigeria). 10 June 2016. Retrieved 15 September 2016.
  7. Latestnigeriannews. "My ex-husband and I were never legally married Ayo Adesanya". Latest Nigerian News. Retrieved 24 February 2015.
"https://ml.wikipedia.org/w/index.php?title=അയോ_അഡെസന്യ&oldid=3675848" എന്ന താളിൽനിന്ന് ശേഖരിച്ചത്