അടൽ മിഷൻ ഫോർ റിജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ(അമൃത്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atal Mission for Rejuvenation and Urban Transformation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അടൽ മിഷൻ ഫോർ റിജുവനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ(അമൃത്) (AMRUT)
പ്രമാണം:AMRUT logo.png
രാജ്യംIndia
പ്രധാനമന്ത്രിNarendra Modi
മന്ത്രാലയംMoUD
പ്രധാന ആളുകൾHardeep Singh Puri
സ്ഥാപിച്ച തീയതി24 ജൂൺ 2015; 8 വർഷങ്ങൾക്ക് മുമ്പ് (2015-06-24)
നിലവിലെ നിലActive

നഗര ഭരണ പരിഷ്‌കാരങ്ങൾക്കായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് അമൃത്. 2015-16 കാലയളവിൽ നടത്തേണ്ട നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കിയതിന്റെ അംഗീകാരമായി കേരളം അധിക ഗ്രാന്റിന് അർഹത നേടി. 15 കോടിയുടെ അധിക ഗ്രാന്റാണ് ലഭിച്ചത്. 'അമൃത്' പദ്ധതിയിൽ 11 നഗരപരിഷ്‌കരണ നടപടികളിലൂടെ അഞ്ചുവർഷംകൊണ്ട് (2015-20) 54 നാഴികക്കല്ലുകൾ നേടുകയാണ് ലക്ഷ്യം. ഇതിൽ 28 എണ്ണം 2015-16 സാമ്പത്തികവർഷം കൈവരിക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നടത്തിപ്പ് വിലയിരുത്തി 70 ശതമാനം മാർക്ക് നേടുന്നവർക്കാണ് ഇൻസെന്റീവ് അനുവദിക്കുന്നത്. ഇതിൽ ശരാശരി 81 ശതമാനം സ്‌കോർ ഓരോ പരിഷ്‌കാരങ്ങൾക്കും നേടിയാണ് കേരളം ദേശീയതലത്തിൽ അഞ്ചാമതെത്തിയത്.[1]

അവലംബം[തിരുത്തുക]

  1. http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=290038&Line=Directorate,%20Thiruvananthapuram&count=0&dat=05/10/2016[പ്രവർത്തിക്കാത്ത കണ്ണി]