ആഷാ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asha Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഷാ മേനോൻ

ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ്‌ ആഷാമേനോൻ. യഥാർത്ഥനാമം കെ.ശ്രീകുമാർ. ആധുനികസാഹിത്യത്തിന്റെ ദർശനവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന നവീനഭാവുകത്വം പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോൻ ശ്രദ്ധേയനായത്.

ജീവിതരേഖ[തിരുത്തുക]

1947 നവംബർ 18-ന്‌ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. ശാസ്ത്രത്തിൽ ബിരുദം നേടി(എഞ്ചിനീയറിംഗിന്‌ ചേർന്നെങ്കിലും മുഴുമിപ്പിച്ചില്ല). സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്നു. സ്വയംവിരമിക്കൽ പദ്ധതിപ്രകാരം ജോലിയിൽ നിന്നും വിരമിച്ചു.

കൃതികൾ[തിരുത്തുക]

പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റേയും സംഗീതത്തിന്റേയും ശാസ്ത്രത്തിന്റേയും ആത്മീയതയുടേയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ്‌ ആഷാമേനോന്റെത്.

  • പുതിയ പുരുഷാർത്ഥങ്ങൾ (1978)
  • കലിയുഗാരണ്യകങ്ങൾ (1982)
  • പരിവ്രാജകന്റെ മൊഴി (1984)
  • പ്രതിരോധങ്ങൾ (1985)
  • ഹെർബേറിയം (1985)
  • തനുമാനസി (1990) -കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടി
  • ജീവന്റെ കയ്യൊപ്പ്‌ (1992)
  • അടരുന്ന കക്കകൾ (1994)
  • പരാഗകോശങ്ങൾ (1997)
  • പയസ്വിനി (1999)
  • കൃഷ്‌ണശിലയും ഹിമശിരസ്സും (2001)
  • ഖാൽസയുടെ ജലസ്‌മൃതി (2003)
  • ശ്രാദ്ധസ്വരങ്ങൾ (2006)
  • ഇലമുളച്ചികൾ (2007)
  • ഓഷോവിന്റെ നീല ഞരമ്പ്‌ (2007)

നാദതനുമനിശം (2011) ഹിമാചലിന്റെ നിസ്സാന്ത്വനങ്ങൾ (2012) വ്ലാഹ്മികം (2021)

പുരസ്കാരങ്ങൾ[തിരുത്തുക]

സമഗ്ര സംഭവനക്കുള്ള നാലപ്പാടൻ അവാർഡ് -2022(നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

കുറിപ്പുകൾ[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഷാ_മേനോൻ&oldid=3944409" എന്ന താളിൽനിന്ന് ശേഖരിച്ചത്