Jump to content

അന്ന ചാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anna Chandy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ന ചാണ്ടി
ശ്രീമതി. ജസ്റ്റിസ്. അന്ന ചാണ്ടി
ജനനം
അന്ന

(1905-05-04)മേയ് 4, 1905
മരണം1996 ജൂലൈ 20
ദേശീയത ഇന്ത്യ
തൊഴിൽവക്കീൽ
തൊഴിലുടമകേരള ഹൈക്കോടതി
അറിയപ്പെടുന്നത്ഇന്ത്യയിലെ ആദ്യത്തെ വനിത ജഡ്ജി
സ്ഥാനപ്പേര്Hon. Justice
കാലാവധിഫെബ്രുവരി 09, 1959 to ഏപ്രിൽ 5, 1967

ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് ജസ്റ്റിസ്. അന്ന ചാണ്ടി .[1][2][3]. ഒരു ജഡ്ജ് ആയി 1937 ലാണ് അന്ന ജില്ലാകോടതിയിൽ അധികാരമേറ്റത്.[4]. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി എന്നതിനു പുറമേ, ലോകത്തിലെ തന്നെ രണ്ടാമത്തെ വനിതാജഡ്ജിയും അന്നയാണെന്ന് കണക്കാക്കപ്പെടുന്നു. 1959 ൽ ഹൈക്കോടതിയിൽ അധികാരമേറ്റു.[2].

കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിത. മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ. കേരളത്തിലെ ആദ്യകാല സ്ത്രീവാദി. അക്കാലത്തെ പേരെടുത്ത ക്രിമിനൽ വക്കീൽ.[5]

ആദ്യകാല ജീവിതം

[തിരുത്തുക]

1905 മേയ് 4നു് തിരുവിതാംകൂർ സംസ്ഥാനത്തിൽ ജനിച്ചു. തിരുവിതാംകൂറിൽ ആദ്യമായി ബിരുദാനന്തരബിരുദം നേടിയ (1926) വനിതകളിൽ ഒരാളായിരുന്നു അന്ന ചാണ്ടി. 1927ൽ നിയമപഠനം തുടങ്ങിയ അന്ന ബി.എൽ. ബിരുദം നേടിയ ആദ്യ മലയാളി വനിതയുമായിരുന്നു. 1929ൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുവാൻ ബാറിൽ സന്നതെടുത്തു.

തിരുവിതാംകൂർ സർക്കാരിന്റെ നാമനിർദ്ദേശം ചെയ്യപ്പെട്ട നിയമോപദേശസഭയായ ശ്രീമൂലം പ്രജാസഭയ്ക്കകത്തും പുറത്തും അവർ 1934 മുതൽ 1936 വരെയുള്ള രണ്ടുവർഷം സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. ഇക്കാലത്തു് ശ്രീമതി എന്ന പേരിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ഒരു പ്രസിദ്ധീകരണവും അവർ പുറത്തിറക്കിയിരുന്നു. 1937ൽ ഫസ്റ്റ് ഗ്രേഡ് മുൻസിഫ് ആയും 1943ൽ അഡീഷനൽ ജില്ലാ ജഡ്ജിയായും അവർ സ്ഥാനമേറ്റു. 1948ൽ ജില്ലാ ജഡ്ജിയായി.[6] അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമിഅയ്യർ ആണ് അന്നയെ നിയമിച്ചത്.[7]. 1959 ഫെബ്രുവരി 9നു് ഹൈക്കോടതിയിലെ ജഡ്ജി ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1967 ഏപ്രിൽ 5ന് വിരമിച്ചു.

സ്ത്രീസ്വാതന്ത്ര്യത്തിന്റെ കേരളത്തിൽ നിന്നുള്ള ആദ്യവക്താവായി കണക്കാക്കാവുന്ന അന്ന ചാണ്ടി തിരുവിതാംകൂർ വിധാൻ പരിഷത്തിൽ അംഗമായിരുന്നിട്ടുണ്ടു്. ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനു ശേഷം അവർ ദേശീയ നിയമ കമ്മീഷനിൽ അംഗമായി ഭാരതത്തെ സേവിച്ചു.

അന്നാ ചാണ്ടിയുടെ ഭർത്താവു് കേരള പൊലീസിൽ ഐ.ജി. ആയിരുന്ന പി.സി. ചാണ്ടി അവരുടെ ധീരമായ സാമൂഹ്യപ്രവർത്തനങ്ങൾക്കും ഗൗരവപൂർണ്ണമായ ഔദ്യോഗികകൃത്യനിർവ്വഹണത്തിനും ഒട്ടേറെ പ്രോത്സാഹനം നൽകിയിരുന്നു.

അന്ന ചാണ്ടിയുടെ ആത്മകഥ 1971ൽ മലയാളമനോരമ ഖണ്ഡശഃ പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് ഈ കൃതി തൃശ്ശൂർ കാർമൽ ബുക്സ് പുസ്തകമായി അച്ചടിച്ചു.

മാതൃത്വ സങ്കൽപ്പത്തിന്റെ പരിവർത്തന നാളുകളിൽ അന്നാ ചാണ്ടി അതെക്കുറിച്ച് 1929ൽ പ്രകടിപ്പിച്ച അഭിപ്രായം പുതിയ തലമുറയിലെ സ്ത്രീവാദികളുടെ അഭിപ്രായങ്ങളേക്കാൾ മൂർച്ചയുള്ളതാണ്. ഇവ ഇന്നത്തെ ഫെമിനിസ്റ്റുകളെപ്പോലും അമ്പരപ്പിക്കും:


അവലംബം

[തിരുത്തുക]
  1. "Former Judges of High Court of Kerala". Retrieved 2008-05-27.
  2. 2.0 2.1 "Women of Achievement". Retrieved 2008-05-27.
  3. "supremecourtofindia.nic.in Page 3/5" (PDF). Retrieved 2008-05-27.
  4. "First in India — First woman judicial officer: Anna Chandy, who was appointed munsif in the Travancore state in 1937". Archived from the original on 2008-05-15. Retrieved 2008-05-27.
  5. 5.0 5.1 "പാരിതു ഭരിക്കുന്നില്ലേ വിക്ഠോറിയ എന്ന തലക്കെട്ടിൽ മറുവാക്ക് എന്ന പംക്തിയിൽ കെ.ആർ. മീര മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽനിന്ന് (ശേഖരിച്ചത് 2011 ഫെബ്രുവരി 7)". Archived from the original on 2011-01-19. Retrieved 2011-02-07.
  6. "First woman judicial officer: Anna Chandy, who was appointed munsif in the Travancore state in 1937". Archived from the original on 2018-12-25. Retrieved 2008-05-27.
  7. "First to appoint a lady advocate – Mrs. Anna Chandy — as District Judge". Archived from the original on 2008-07-05. Retrieved 2008-05-27.
  8. ജെ. ദേവികയുടെ 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ അഥവാ ആധുനിക മലയാളി സ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖം' എന്ന പുസ്തകത്തിൽനിന്ന് ( തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രസിദ്ധീകരിച്ചത് )

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്ന_ചാണ്ടി&oldid=3838150" എന്ന താളിൽനിന്ന് ശേഖരിച്ചത്