അലക്സാണ്ടർ അഗ്രിക്കോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alexander Agricola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ബർഗണ്ടിയിലെ പോളിഫോണിക് (ഒന്നിലധികം ആലാപനവിന്യാസങ്ങൾ ഒരു പാട്ടിൽ സമന്വയിക്കപ്പെടുന്ന) പ്രസ്ഥാനത്തിൽ അലക്സാണ്ടർ അഗ്രിക്കോള പ്രമുഖനായിരുന്ന ഗാനരചയിതാവായിരുന്നു. 1446-ൽ നെതർലൻഡിൽ ജനിച്ചു. പ്രസിദ്ധ സംഗീതാധ്യാപകനായിരുന്ന ഒകഷാമിന്റെ ശിഷ്യനായി സംഗീതം അഭ്യസിച്ചു. ജൂലിയൻ മാർഷെല്ലിന്റെ ഗ്രന്ഥശേഖരത്തിൽപ്പെട്ട ഫ്രാൻസിലെ ചാൾസ് VII-ന്റെ ഒരു കത്തിൽ അദ്ദേഹത്തിന്റെ രാജസദസ്സിൽ അഗ്രിക്കോള കുറേക്കാലം ഉണ്ടായിരുന്നതായും അവിടെനിന്ന് അദ്ദേഹം ലോറൻസോ ദ മെഡിസിയുടെ ആസ്ഥാനത്തേക്കു പോയതായും രേഖപ്പെടുത്തിയിട്ടുണ്ട്. 1474 ജൂൺ വരെ അഗ്രിക്കോള മിലാൻ രാജസദസ്സിലെ അംഗമായിരുന്നു. പിന്നീട് മന്റുവായിലെ പ്രഭുവിന്റെ സേവനത്തിലേർ പ്പെട്ടു. ആസ്റ്റ്രിയയിലെ പ്രഭുവായിരുന്ന ഫിലിപ്പിന്റെ കൊട്ടാരം വിചാരിപ്പുകാരനും ഗായകനുമായി, അദ്ദേഹത്തോടൊപ്പം 1491-ൽ സ്പെയിനിൽ എത്തി. അഗ്രിക്കോളയുടെ പ്രാർഥനാഗാനങ്ങൾ ഇദ്ദേഹത്തിന്റെ രചനാവൈദഗ്ദ്ധ്യത്തിന്റെ നിദർശനങ്ങളാണ്. 1506-ൽ സ്പെയിനിലെ വല്ലഡോളിൽവച്ച് നിര്യാതനായി.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സാണ്ടർ അഗ്രിക്കോള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_അഗ്രിക്കോള&oldid=2280378" എന്ന താളിൽനിന്ന് ശേഖരിച്ചത്