Jump to content

ഈസാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aesara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലൂക്കേനിയയിലെ ഈസാറ ഒരു പൈതഗോറിയൻ തത്ത്വചിന്തകയായിരുന്നു. അവർ എഴുതിയ On Human Nature എന്ന പുസ്തകത്തിന്റെ ഒരു ഭാഗം സ്റ്റോബയസ്സിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ജീവിതം

[തിരുത്തുക]

ഈസാറയുടെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല. സ്റ്റോബയസ്സിൽ സൂക്ഷിച്ചിരിക്കുന്ന On Human Nature എന്ന അവരുടെ തത്ത്വചിന്താപരമായ പുസ്തകത്തിലെ ഒരു പുറത്തിന്റെ ഭാഗത്തുനിന്നുമാത്രമാണ് അവരെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. അവർ ജനിച്ച ലൂക്കേനിയ മാഗ്ന ഗ്രേഷ്യയുടെ ഭാഗവും ദക്ഷിണ ഇറ്റലിയിലെ ഒരു പുരാതന സംസ്ഥാനവുമായിരുന്നു. അവിടെ ധാരാളം പൈതഗോറിയൻ കൂട്ടായ്മകൾ നിലനിന്നിരുന്നു. പൈതഗോറസിന്റേയും തിയാനോയുടേയും മകളായ അറീസയുടെ പേരിൽനിന്നാണ് അവരുടെ പേര് ഉണ്ടായതെന്ന് അനുമാനിക്കുന്നു. ലാംബ്ലിക്കസ്സിന്റെ Life of Pythagoras എന്ന ഗ്രന്ഥത്തിൽ ലൂക്കേനിയയിൽ നിന്നുള്ള ഒരു എഴുത്തുകാരനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

പ്രവൃത്തി

[തിരുത്തുക]

On Human Nature എഴുതിയത് ബി. സി. ഇ 3ആം നൂറ്റാണ്ടിലോ അതിനു മുൻപോ നിലനിന്നിരുന്ന ഡോറിക്ക് ഗദ്യത്തിന്റെ ശൈലിയിലാണ്. തുടർന്നുണ്ടായ ആർക്കൈക്ക് ശൈലിയിലാണ് ഇത് രചിക്കപ്പെട്ടത് എന്ന സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Plant, Ian (2004), Women Writers of Ancient Greece and Rome: An Anthology, Equinox, ISBN 1-904768-02-4
  • Waithe, Mary Ellen (1987), A History of Women Philosophers: Volume I: Ancient Women Philosophers, 600 BC - 500 AD, Springer, ISBN 90-247-3368-5
"https://ml.wikipedia.org/w/index.php?title=ഈസാറ&oldid=2335567" എന്ന താളിൽനിന്ന് ശേഖരിച്ചത്