അച്യുത്ശങ്കർ എസ്. നായർ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(December 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ പ്രമുഖ ശാസ്‍ത്രലേഖകരിൽ ഒരാളാണ് പ്രൊഫ. അച്യുത്ശങ്കർ എസ്.നായർ. അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ദ്ധൻ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധനാണ്.
ഡോ. അച്ചുത്ശങ്കർ എസ്. നായർ | |
---|---|
ദേശീയത | Indian |
ജീവിതരേഖ
[തിരുത്തുക]എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ. സുകുമാരൻനായരുടെ മകനാണ് അച്യുത്ശങ്കർ നായർ.വഞ്ചിയൂർ ഗവണ്മെന്റ് എൽ.പി സ്കൂൾ,ഗവണ്മെന്റ് മോഡൽ ഹൈസ്ക്കൂൾ,എസ്.എം.വി സ്കൂളുകളിൽ വിദ്യാഭ്യാസം.1978 - 1980 കാലഘട്ടത്തിൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് വൈദ്യുതി സാങ്കേതികവിദ്യയിൽ ബിരുദം നേടി.ബോംബേ ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദം.കേംബ്രിഡ്ജ് സർവ്വകലാശാല, കേരള സർവ്വകലാശാല എന്നിവിടങ്ങളിൽ ഗവേഷണപഠനം.
ഔദ്യോഗിക ജീവിതം
[തിരുത്തുക]പാലക്കാട് എഞ്ചിനീറിങ്ങ് കോളേജിൽ 87-93 കാലഘട്ടത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അച്യുത്ശങ്കർ എസ്.നായർ തുടർന്ന് മോഡൽ എഞ്ചിനീറിങ്ങ് കോളേജ്,യൂണിവേഴ്സിറ്റി ഓഫ് കൊറിയ,എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി - തിരുവനന്തപുരം,FTMS-Demontfort യൂണിവേഴ്സിറ്റി - മലേഷ്യ, ഡിബി യൂണിവേഴ്സിറ്റി - ജപ്പാൻ,കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2001 - 2004 കാലഘട്ടത്തിൽ സി - ഡിറ്റിന്റെ ഡയറക്ടറായിരുന്ന അച്യുത്ശങ്കർ നിലവിൽ കേരള സർവ്വകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം ഡയറക്ടറാണ്.
പുസ്തകങ്ങൾ
[തിരുത്തുക]- ഗൂഗോളവൽക്കരണം
- 'ഇടിച്ചക്കപ്ലാമ്മൂടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങിനെ?
- ഇൻഫർമേഷൻ ടെക്നോളജി
- ജാവ പഠിച്ചു തുടങ്ങാം
- ഇന്റർനെറ്റ്
- സി പ്രോഗ്രോമിംഗ്
- ലിനക്സും ഫ്രീ സോഫ്റ്റ്വെയറും
- സ്കൈലാബ് - എ ഫ്രീ സോഫ്റ്റ്‌വേർ അൾട്ടർനേറ്റീവ് ടു മാത്‌ലാബ് (2011)
- കമ്പ്യൂട്ടർ പരിചയവും പ്രയോഗവും
- ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങൾ
ബഹുമതികൾ
[തിരുത്തുക]- കേരള സർക്കാറിന്റെ യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം (1991)
- കേമ്പ്രിജ് ബാർക്ലേ സ്കോളർഷിപ്പ് (1991)
- ഐ.എസ്.ടി.ഇ. യുടെ യുവ സാങ്കേതിക അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം(1994)
- ഇൻഡ്യൻ കമ്പ്യൂട്ടർ സൊസൈറ്റി,ഐ.ഇ.ഇ.ഇ,ഐ.എസ്.ടി.ഇ,കമ്പ്യൂട്ടേഷണൽ ബയോളജിയ്ക്കായുള്ള അന്താരാഷ്ട്ര സമിതി,കേരള സർക്കാരിന്റെ സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷണൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വങ്ങൾ