47 റോനിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(47 Ronin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെംഗാക്കുജി എന്ന ബുദ്ധക്ഷേത്രത്തിനുള്ളിലെ നാൽപ്പത്തേഴ് റോണിന്റെ ശവക്കല്ലറകൾ

പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ നടന്ന ഒരു യഥാർത്ഥ സംഭവവും അതിനെ ക്കുറിച്ചുള്ള കഥകളുമാണ് 47 റോനിൻ അഥവാ (四十七士 ഷി-ജു-ഷിചി-ഷി). യജമാനന്റെ മരണം കാരണം അനാഥരായി അലയേണ്ടി വന്ന നാൽപ്പത്തേഴ് സമുറായ് പടയാളികളുടെ പ്രതികാരത്തിന്റെ കഥയാണിത്. ജപ്പാനിൽ ബുഷിഡോ എന്ന് വിളിക്കുന്ന യോദ്ധാവിന്റെ മാർഗ്ഗത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണീ സംഭവം. ജനങ്ങളുടെ മനസ്സിൽ ഇതിഹാസപരിവേഷം ഈ സംഭവം ജപ്പാനിലെ അനേകം നാടകങ്ങൾക്കും, സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്. ചക്രവർത്തിയുടെ ഉദ്യോഗസ്ഥനായ കിരാ യോഷിന്നാക്കയെ വെട്ടാൻ ശ്രമിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസാനോ നാഗനോരി എന്ന സാമുറായ് പ്രഭുവിന്റെ സേവകരായിരുന്നു ഈ നാൽപ്പത്തേഴ് റോനിന്മാർ. [1]

അവലംബം[തിരുത്തുക]

  1. "സമുറായ് ആർകൈവ്സ് വെബ്സൈറ്റ്". Archived from the original on 2008-01-22. Retrieved 2015-05-14.
"https://ml.wikipedia.org/w/index.php?title=47_റോനിൻ&oldid=3622393" എന്ന താളിൽനിന്ന് ശേഖരിച്ചത്