Jump to content

2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2 States: The Story of My Marriage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ്
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്ചേതൻ ഭഗത്
രാജ്യം ഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംകെട്ടുകഥ
പ്രസാധകർരൂപ & കോ.
പ്രസിദ്ധീകരിച്ച തിയതി
8 ഒക്ടോബർ 2009
Websitewww.chetanbhagat.com/books/2_states/

ചേതൻ ഭഗത് 2009-ൽ എഴൂതിയ നോവൽ ആണ് ടു സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ് . ഇന്ത്യലെ 2 സംസ്ഥാനത്തിൽ നിന്നുള്ള അൾക്കാർ തമ്മിൽ ഉള പ്രണയ കഥയാണ് 2 സ്റ്റേറ്റ്സ് . അവരുടെ കല്ല്യാണത്തിനു വീട്ടുകാരെക്കൊണ്ടു് സമ്മതിപ്പിക്കുന രസകരമയ കഥയാണിതു് . ചേതൻ ഭഗത്- ന്റെ ജീവിതതെ ആസ്പദമാക്കി എഴുതിയ നോവെൽ ആണ്. അദ്യ നോവൽ ഫൈവ് പോയന്റ് സംവൺ - വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി. ടു സ്റ്റേറ്റ്സ്: അദ്ദേഹത്തിന്റെ നാലാമത്തെ ബൂക്കാണ് .

കഥ സാരാംശം

[തിരുത്തുക]

വിദേശ രാജ്യങ്ങളിൽ ചെറുക്കനും പെണ്ണിനും തമ്മിൽ ഇഷ്ടപെട്ടാൽ മാത്രം മതി. എന്നാൽ ഇന്ത്യയിൽ പെണ്ണിനും ചെറുക്കനും ഇഷ്ടപ്പെടണം പിന്നെ ചെക്ക്ന്റെ വീട്ടുകാർകു്ക് പെണ്ണിനെ ഇഷടപ്പെടണം . പെണ്ണിന്റെ വീട്ടുകാർക്ക് ചെക്കനെ ഇഷ്ടപ്പെടണം .പോരാത്തതിനു് 2 വീട്ടുകാർക്കും തമ്മിൽ ഇഷടപ്പെടണം എന്നാലെ കല്ല്യാണം നടക്കുകയുള്ളൂ. ടു സ്റ്റേറ്റ്സ് പറയ്യുന്നതും ഇതിനെ ആസ്പദമാക്കി ആണ് . ക്രിഷ് എന്ന പഞ്ചാബി യുവാവും അനന്യ എന്ന തമിഴ് ബ്രാഹ്മണ യുവതിയും തമ്മിൽ ഉള്ള പ്രണയ കഥ ആണ് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദിൽ വെച്ചാണു് ആദ്യ കണ്ടുമുട്ടൽ. മെസ്സിലെ സ്റ്റാഫുമായി വഴക്കിടുമ്പോഴാണു് ക്രിഷ് അനന്യയെ ആദ്യമായി കാണുന്നതു്. അവർ പിന്നെ നല്ല സുഹൃത്തുക്കളാകുന്നു, പിന്നെ ഒന്നിച്ച് ഉള്ള പഠനം .അവരുടെ ബന്ധം വളർന്നു പ്രണയത്തിലേക്കു തിരിയുന്നു.. കഥ നീങ്ങുന്നത് ക്രിഷ് പറയുന്നതായിട്ടാണു്. വളരെ തമാശയോടെയാണു് കഥ പറയുന്നത്. പഠിത്തം കഴിഞ്ഞ് ഇരുവർക്കും ജോലി കിട്ടുന്നു . അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. രണ്ടു് വീട്ടുകാരെ സമ്മതിപ്പിക്കാൻ വല്ലാതെ പണിപ്പെടുന്നു. വീട്ടുകാർ വിവാഹത്തിനു സമ്മതം മൂളുന്നു. കഥ അവസാനിക്കുന്നത് അനന്യക്കു് ഇരട്ട കുട്ടികൾ ഉണ്ടായി എന്നു് അറിയുമ്പോഴാണു്.