2666 (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2666 (നോവൽ)
കർത്താവ്റൊബെർത്തോ ബൊലാഞ്ഞോ
പരിഭാഷനതാഷ വിമ്മർ
രാജ്യംസ്പെയിൻ
ഭാഷസ്പാനിഷ്
പ്രസിദ്ധീകൃതം
  • 22004 (എഡിറ്റോറിയൽ അനഗ്രാമ, ബാഴ്‌സലോണ)
  • 11 നവംബർ 2008 (യുഎസ്)
  • 9 ജനുവരി 2009 (യുകെ)
മാധ്യമംപ്രിന്റ്(ഹാർഡ്ബാക്കും പേപ്പർബാക്കും)
ISBN978-84-339-6867-8 (സ്പാനിഷിലെ ഒന്നാം പതിപ്പ്)

ചിലിയൻ നോവലിസ്റ്റും സാഹിത്യ വിമർശകനും കവിയുമായിരുന്ന റൊബെർത്തോ ബൊലാഞ്ഞോയുടെ അവസാന നോവലാണ് 2666. റൊബെർത്തോ ബൊലാഞ്ഞോയുടെ മരണത്തിന് ഒരു വർഷത്തിനുശേഷം 2004 ൽ ഇത് പുറത്തിറങ്ങി.അതിന്റെ ആശയം പലതാണ്.ഇത് ജർമൻ എഴുത്തുകാരനെയും സാന്റാ തെരീസയിലെ സ്ത്രീകളുടെ പരിഹരിക്കപ്പെടാത്തതും തുടരുന്നതുമായ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ്.സാന്റാ തെരീസയ്‌ക്ക് പുറമേ രണ്ടാം ലോക മഹായുദ്ധത്തിലെ ഈസ്റ്റേൺ ഫ്രണ്ട്, അക്കാദമിക് ലോകം, മാനസികരോഗം, പത്രപ്രവർത്തനം, ബന്ധങ്ങളുടെയും കരിയറിന്റെയും തകർച്ച എന്നീ വിഷയങ്ങളും ഈ നോവൽ ഉൾക്കൊള്ളുന്നു.

സ്പാനിഷ് പതിപ്പിൽ 1100 പേജുകളും അതിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ 900 പേജുകളുമായി അഞ്ച് ഭാഗങ്ങളായി ഈ നോവൽ ക്രമീകരിച്ചിരിക്കുന്നു.നതാഷ വിമ്മറിന്റെ ഒരു ഇംഗ്ലീഷ് ഭാഷാ വിവർത്തനം 2008 ൽ അമേരിക്കയിൽ ഫറാർ, സ്ട്രോസ്, ഗിറോക്സ് എന്നീ പ്രസിദ്ധീകരണ കമ്പനി ചേർന്ന് പ്രസിദ്ധീകരിച്ചു. 2009-ൽ യുണൈറ്റഡ് കിങ്ഡംത്തിൽ പിക്കഡോർ പ്രസിദ്ധീകരണ സ്ഥാപനവും പ്രസിദ്ധീകരിച്ചു.

നോവലിന്റെ വിമർശനാത്മക പ്രതികരണം വളരെ സ്വീകാര്യമായിരുന്നു. ചിലിയിൽ 2005 ൽ ഈ നോവൽ അൾട്ടാസോർ അവാർഡ് നേടി.ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ 2008 ലെ 10 മികച്ച പുസ്തകങ്ങളുടെ ഈ നോവലിനെ ഉൾപ്പെടുത്തി.ടൈം മാഗസിൻ ഇതിനെ 2008 ലെ മികച്ച ഫിക്ഷൻ ബുക്ക് എന്ന് നാമകരണം ചെയ്തു.ഫിക്ഷനുള്ള 2008 ലെ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് ഈ നോവലിന് ലഭിച്ചു. നതാഷ വിമ്മറിന്റെ പരിഭാഷ മികച്ച വിവർത്തന പുസ്തക അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു.ഡബ്ല്യു.ജി.സെബാൾഡിന്റെ കൃതികളുമായി വിമർശകർ ഇതിനെ താരതമ്യം ചെയ്യുകയും നോവലിലെ ശ്രദ്ധേയമായ വരികളെയും ആശയങ്ങളെയും ആഖ്യാനത്തിന്റെ വ്യത്യസ്തതയെയും പ്രശംസിക്കുകയും ചെയ്തു.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

2005 ൽ ഈ നോവൽ ചിലിയൻ അൾട്ടാസോർ അവാർഡ് നേടി. നോവലിനുള്ള 2008 ലെ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് മരണാനന്തരം റൊബെർത്തോ ബൊലാഞ്ഞോയുടെ 2666 ന് നൽകി.മികച്ച വിവർത്തനം ചെയ്ത പുസ്തക അവാർഡിനായി ഇത് ഹ്രസ്വ-പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ടൈം മാസികയുടെ 2008 ലെ മികച്ച ഫിക്ഷൻ പുസ്തകത്തിനുള്ള ബഹുമതിയും ഈ നോവൽ നേടി.[1][2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അനുബന്ധങ്ങൾ[തിരുത്തുക]

  1. Motoko Rich (12 March 2009). "Bolano and Filkins win awards from National Book Critics Circle". The New York Times ArtsBeat blog.
  2. Lev Grossman (3 November 2008). "Top 10 Fiction Books – 1. 2666, by Roberto Bolaño" Archived 2009-05-25 at the Wayback Machine.. Time.
"https://ml.wikipedia.org/w/index.php?title=2666_(നോവൽ)&oldid=3775327" എന്ന താളിൽനിന്ന് ശേഖരിച്ചത്