ഹ്യുമനിസ്റ്റ് മൂവ്മെൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സാർവദേശീയ സന്നദ്ധ സംഘടനയാണ് ഹ്യുമനിസ്റ്റ് മൂവ്മെന്റ്. അക്രമ രഹിത മാർഗ്ഗത്തിലൂടെ ഒരു വിവേചനമില്ലാത്ത സാർവ്വലൗകികമായ മാനവ ലോകം പടുത്തുയർത്തുകയാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇത് ഒരു സ്ഥാപനമല്ല. സിലോ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മാരിയോ റൊഡ്രിഗസ് കോബോസിന്റെ ചിന്തകളിൽ നിന്നാണ് ഇതിന്റെ പ്രചോദനം. ഈ ചിന്താധാര ന്യു ഹ്യുമനിസം അല്ലെങ്കിൽ സാർവ്വലൗകിക ഹ്യുമനിസം എന്നറിയപ്പെടുന്നു.

അടിസ്ഥാന തത്ത്വശാസ്ത്രം[തിരുത്തുക]

ന്യു ഹ്യുമനിസം പ്രധാനമായും രണ്ട് അടിസ്ഥാന ആശയങ്ങളിൽ അധിഷ്ടിതമാണ്.

  1. പൂർണ്ണ ഐക്യം -മറ്റളളുവർ നിങ്ങളോട് എങ്ങനെയാണോ പെരുമാറാൻ ആഗ്രഹിക്കുന്നത് അതുപോലെ നിങ്ങൾ അവരോട് പെരുമാറുക.
  2. യോജിപ്പ് - ഇത് നിർവചിച്ചിരിക്കുന്നത് ചിന്തയും വികാരവും പ്രവൃത്തിയും ഒരേ ദിശയിലേക്ക് നയിക്കുക എന്നതാണ്.

ചരിത്രം[തിരുത്തുക]

60 പതുകളുടെ അവസാനത്തിൽ സിലോ വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്ന പ്രതിസന്ധി പഠിക്കാനായ് ഒരു ഗ്രൂപ്പിനെ സംഘിടിപ്പിച്ചു. ഈ ഗ്രൂപ്പാണ് പിന്നീട് വളർന്ന് വലുതായി ഹ്യുമനിസ്റ്റ് മൂവ്മെന്റ് ആയി പരിണമിച്ചത്.

സംഘടനകൾ[തിരുത്തുക]

  • ഹ്യുമനിസ്റ്റ് പാർട്ടി
  • കമ്മ്യുനിറ്റി - മനുഷ്യന്റെ വികാസത്തിന്
  • സെന്റർ ആഫ് കൾച്ചർ
  • ഗ്രീൻസ്

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

ഹ്യുമനിസ്റ്റ് ആശയം ഉൾക്കൊള്ളുന്ന ഹ്യുമനിസ്റ്റ് പ്രവർത്തകരുടെ സൈറ്റുകൾ[തിരുത്തുക]

ഹ്യുമനിസ്റ്റ് മൂവ്മെൻറ് എതിരാളികളുടെ വെബ് സൈറ്റും ലക്ഷ്യങ്ങളും[തിരുത്തുക]