ഹോ ചി മിൻ വനപഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിഎവിഎൻ ട്രൂ (അമേരിക്കക്കാരനായ എസ്ഒജി റീകോൻ സംഘം എടുത്ത ചിത്രം).

ഉത്തര വിയറ്റ് നാമിൽ നിന്നും ദക്ഷിണ വിയറ്റ്നാമിലേക്ക് ആളുകളെയും സാധനങ്ങളും കടത്താൻ വേണ്ടി ഹോ ചി മിൻ പ്രത്യേക പാത രൂപപ്പെടുത്തിയിരുന്നു.ട്രോങ് സൊൻ എന്ന പേരിലും ഇത് വിളിക്കപ്പെടുന്നു. ലാവോസ്, കബോഡിയ എന്നീ രാജ്യങ്ങളിലൂടെയായിരുന്നു ഈ പാതകൾ കടന്നുപോയത്. ദക്ഷിണ വിയറ്റ്നാമിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എൽഎഫ്എൽഎസ് വി എന്ന സംഘടനക്ക് ആവശ്യമായ മാനുഷ്യ സഹായവും സാധനസാമഗ്രികളും നൽകാൻ ഈ പാത ഉപയോഗിച്ചിരുന്നു.[1]

ഉത്ഭവം(1959–1965)[തിരുത്തുക]

കച്ചവടത്തിനും മറ്റുമായി ആദിമ കാലത്ത് ഉപയോഗിച്ചിരുന്ന വഴിപോലെയായിരുന്നു ഇത്.ദക്ഷിണ കിഴക്കേ ഏഷ്യയിലെ ജനവാസം കുറഞ്ഞ പ്രദേശത്തിലൂടെയായിരുന്നു ഇത്.ഒന്നാം ഇന്തോചൈന യുദ്ധകാലത്ത് ഉത്തര-ദക്ഷിണ വിയറ്റ് നാം തമ്മിൽ ആശയകൈമാറ്റം നടന്നിരുന്നത് ഈ വഴിയായിരുന്നു.

ആദ്യ കാലത്ത് ഈ വഴി ബൈസൈക്കിളിൽ ആയുധങ്ങളും സാമഗ്രികളും ഉത്തര വിയറ്റ് നാമിൽ നിന്ന് ദക്ഷിണ വിയറ്റ് നാമിലേക്ക് നടത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. Military History Institute of Vietnam, Victory in Vietnam: The Official History of the People's Army of Vietnam, 1954–1975 (trans. by Merle Pribbenow, Lawrence, Kansas: University of Kansas Press, 2002, p. 28.
"https://ml.wikipedia.org/w/index.php?title=ഹോ_ചി_മിൻ_വനപഥം&oldid=3352817" എന്ന താളിൽനിന്ന് ശേഖരിച്ചത്