ഉള്ളടക്കത്തിലേക്ക് പോവുക

ഹോൽക്കർ സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോൽകർ ക്രിക്കറ്റ് സ്റ്റേഡിയം ഇൻഡോർ
होलकर क्रिकेट मैदान
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംRace Course Road, Indore, Madhya Pradesh
സ്ഥാപിതം1990
ഇരിപ്പിടങ്ങളുടെ എണ്ണം30,000[1]
ഉടമMadhya Pradesh Cricket Association
നടത്തിപ്പുകാരൻMadhya Pradesh Cricket Association
പാട്ടക്കാർMadhya Pradesh cricket team
അന്തർദ്ദേശീയ വിവരങ്ങൾ
ഏക ടെസ്റ്റ്8–12 October 2016:
 ഇന്ത്യ v  ന്യൂസിലൻഡ്
ആദ്യ ഏകദിനം15 April 2006:
 ഇന്ത്യ v  ഇംഗ്ലണ്ട്
അവസാന ഏകദിനം14 October 2015:
 ഇന്ത്യ v  ദക്ഷിണാഫ്രിക്ക
Team information
Madhya Pradesh cricket team (1990–)
Kochi Tuskers Kerala (2011)
As of 8 October 2016
Source: ESPNcricinfo

മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹോൽകർ സ്റ്റേഡിയം. മധ്യപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര സ്റ്റേഡിയങ്ങളിലൊന്നാണിത്. അഗരത്തിലെ പ്രധാന സ്റ്റേഡിയമായിരുന്ന നെഹ്രു സ്റ്റേഡിയം2001 ഓടെ ഉപയോഗശൂന്യമായതിനാലാണ് രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾ ഹോൽകർ സ്റ്റേഡിയത്തിലേക്ക് മാറ്റപ്പെട്ടത്[2]. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ രണ്ടാമത് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഈ ഗ്രൗണ്ടിലാണ് കുറിക്കപ്പെട്ടത്. (2011ൽ വീരേന്ദർ സേവാഗ് വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 219 റൺസ്[3] ).2016 ഒക്ടോബറിൽ ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മൽസരത്തിനു ആതിഥേയത്വം വഹിച്ചതോടെ ഇന്ത്യയിലെ 22ആമത് ടെസ്റ്റ് വേദിയായി ഹോൽകർ സ്റ്റേഡിയം മാറി. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്.

അവലംബം

[തിരുത്തുക]
  1. http://www.worldofstadiums.com/asia/india/madhya-pradesh/holkar-cricket-stadium/
  2. "Nehru Stadium | India | Cricket Grounds | ESPN Cricinfo". Cricinfo. Retrieved 2016-12-23.
  3. "Sachin Tendulkar's knock was slightly better, says MPCA curator : Cricket, News - India Today". Indiatoday.intoday.in. 2011-12-10. Retrieved 2015-08-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോൽക്കർ_സ്റ്റേഡിയം&oldid=2456600" എന്ന താളിൽനിന്ന് ശേഖരിച്ചത്