ഹോമോ ഒപ്ടിമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹോമോ ഒപ്ടിമസ് എന്നാൽ കമ്പ്യൂട്ടർ മനുഷ്യശരീരവുമായി ഇണക്കി ചേർത്ത് പരിണമിക്കപ്പെടുന്ന ഒരവസ്ഥയാണ്. ഇത് സമീപ ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു സാങ്കേതിക വിപ്ലവം ആയി കണക്കാക്കപ്പെടുന്നു. വിവരസാങ്കേതിക വിദ്യയുടെ വളർച്ച ഈ പരിണാമത്തെ വളരെ വേഗത്തിലാക്കാൻ സഹായിക്കും. ഈ പരിണാമം ഹോമോസാപ്പിയൻസ് എന്ന ഇന്നത്തെ മനുഷ്യ വംശത്തെ ഹോമോഒപ്ടിമസ് എന്ന വംശം ആക്കി മാറ്റും.

2050 ആദ്യത്തിൽ തന്നെ ഇത് സംഭവിച്ചേക്കാവുന്ന സാദ്ധ്യതകൾ തള്ളിക്കളയാൻ ആവില്ല. പ്രമുഖ Futurologist ആയ Dr.Ian Pearson ആണ് മനുഷ്യ വംശത്തിൻറെ ഈ ഭാവി പ്രവചിച്ചിരിക്കുന്നത്. അദ്ദേഹം വിശ്വസിക്കുന്നത് മനുഷ്യൻ ഓൺലൈൻ ആയി ജീവിക്കുവാനും, പുതിയ ജീവിവർഗങ്ങളെ നിർമ്മിക്കാനും സാധിക്കും. വൈദ്യുത കളിപ്പാട്ടമായ ഫർബിയെ പോലെ ആണ്ട്രോയിട് അപ്ലികേഷൻ മുഖേന നിയന്ത്രിക്കാനും സംവേദിക്കാനും സാധിക്കുന്ന ജീവികൾ വളർത്തുമൃഗങ്ങളായി കൂടെ ഉണ്ടാകും. മനുഷ്യരെ സാങ്കേതികമായി ഉന്നതിയിലെത്തിക്കാനും ഇതിലൂടെ കഴിയും.

മറ്റു ബാഹ്യ സാങ്കേതിക വിദ്യകളുമായി ബന്ധിപ്പിച്ച് ജനിതക ഘടനയിൽ മാറ്റംവരുത്തി കൂടുതൽ ബുദ്ധിയുള്ളതും , സൌന്ദര്യം ഉള്ളതും, വൈകാരികമായി പരിഷ്കൃതർ ആയിട്ടുള്ളതും, കൂടുതൽ ശാരീരിക ക്ഷമതയുള്ളതും, സാമൂഹികമായി കൂടുതൽ ബന്ധമുള്ളതും, ആരോഗ്യവും സന്തോഷവുമുള്ളതുമായ ഇതുപോലുള്ള വംശത്തെ നിർമിച്ചെടുക്കുന്ന പ്രക്രിയയെ ട്രാൻസ്ഹ്യൂമാനിസം എന്ന് വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഹോമോ_ഒപ്ടിമസ്&oldid=2309377" എന്ന താളിൽനിന്ന് ശേഖരിച്ചത്