ഹോണ്ട ഗോൾഡ് വിങ്
ഉൽപാദകൻ | Honda Motor Co., Ltd |
---|---|
ഉൽപന്നം | 2018– |
Assembly | Japan |
Predecessor | GL1800 (2001–2017) |
Class | Touring |
എഞ്ചിൻ | 1,833 cc (111.9 cu in) water-cooled flat-six, SOHC, 4 valves per cylinder; with PGM-FI |
Bore / Stroke | 73 മി.മീ × 73 മി.മീ (0.240 അടി × 0.240 അടി) |
Compression ratio | 10.5:1 |
Power | 93 കി.W (125 hp) @ 5,500 rpm (claimed)[1] 73 കി.W (98 hp) @ 5,500 rpm (rear wheel)[2] |
Torque | 170 N⋅m (130 lbf⋅ft) @ 4,500 rpm (claimed)[1] 148 N⋅m (109 lb⋅ft) @ 1,210 rpm (rear wheel)[2] |
Ignition type | Digital electronic |
Transmission | 6-speed manual with slipper clutch, Tour with electric reverse, or 7-speed dual-clutch automatic with reverse and forward |
Frame type | Aluminum die-cast, twin tube |
Suspension | F: Single shock double wishbone 109.2 മി.മീ (0.358 അടി) travel R: Single-sided swing arm with Pro-Link Showa shock, 104.1 മി.മീ (0.342 അടി) travel |
Brakes | F: Dual 320 മി.മീ (1.05 അടി) discs, dual radial-mounted 6-piston Nissin calipers R: Single 316 മി.മീ (1.037 അടി) disc, 3-piston Nissin caliper |
Tires | F: 130/70R-18, R: 200/55-16 |
Rake, Trail | 30.5 degrees/109 മി.മീ (0.358 അടി) |
Wheelbase | 1,690 മി.മീ (66.7 ഇഞ്ച്) |
Dimensions | L 2,575 മി.മീ (8.448 അടി) W 905 മി.മീ (2.969 അടി) H 1,430 മി.മീ (4.69 അടി) |
Seat height | 740 മി.മീ (29.3 ഇഞ്ച്) |
ഭാരം | 357 കി.ഗ്രാം (787 lb)[3] Gold Wing (wet) 379.0 കി.ഗ്രാം (835.5 lb)[1] Gold Wing Tour (wet) |
ഇന്ധന സംഭരണശേഷി | 20.8 L (4.6 imp gal; 5.5 US gal)[3] |
ഹോണ്ട മോട്ടോർ കമ്പനിയുടെ ആഡംബര മോട്ടോർ സൈക്കിളാണ് ഗോൾഡ് വിങ്. ഏറെ വൈകാതെ വൻകിട രാജ്യങ്ങളിൽ യുവതലമുറയുടെ ഇഷ്ട മോഡലായി ഈ ആഡംബര മോട്ടോർ സൈക്കിൾ മാറി. പിന്നീട് ഗോൾഡ് വിങിന്റെ നിരവധി മോഡലുകൾ പുറത്തിറങ്ങി. ഹോണ്ട മോട്ടോർ കമ്പനി അവരുടെ ഗോൾഡ് വിങിന്റെ ഏറ്റവും പുതിയ മോഡൽ ബൈക്ക് അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ബൈക്കാണിത്. ഇതിന്റെ പുതിയ മോഡലിന് (ഗോൾഡ് വിങ് ജിഎൽ 1800) വില ഇന്ത്യയിൽ 29 ലക്ഷത്തിനടുത്തു വരും. ഏകദേശം ഒരു ആഡംബര കാറിന്റെ വില. 1974 ഒക്ടോബറിൽ കൊളോൺ മോട്ടോർസൈക്കിൾ ഷോയിൽ ആണ് ആദ്യമായി ഗോൾഡ് വിങ് അവതരിപ്പിക്കപ്പെട്ടത്. [4]
ഇന്ത്യയിൽ
[തിരുത്തുക]ഒട്ടേറെ പ്രത്യേകതകളുമായാണ് ഹോണ്ട ഗോൾഡ് വിങ് ജിഎൽ 1800 ഇന്ത്യൻ വിപണിയിലെത്തുന്നത്. [5] ലോകത്തിലെ എയർബാഗുള്ള ആദ്യ മോട്ടോർസൈക്കിളാണിത്. ആഡംബര കാറുകളുടെ യാത്രാനുഭവമാണ് ഗോൾഡ് വിങ് ജിഎൽ 1800 വാഗ്ദാനം ചെയ്യുന്നത്. ദീർഘദൂര യാത്രകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇരുചക്രവാഹനം. സുരക്ഷയും സുഖവും വിനോദവും കൂട്ടിയിണക്കിയാണ് ഇതിന്റെ രൂപകൽപ്പന. ടൂറിങ് ബൈക്ക് വിഭാഗത്തിൽപെടുന്ന ഗോൾഡ് വിങ് ജിഎൽ 1800 ന് ഭാരം കുറഞ്ഞതും എന്നാൽ കരുത്തുള്ളതുമായ ട്വിൻ സ്പാർ അലുമിനിയം ഫ്രെയിമാണ് ഉപയോഗിക്കുന്നത്. താപനില കുറഞ്ഞ മേഖലകളിലൂടെയുള്ള യാത്രക്കായി ചൂടാക്കാവുന്ന ഹാൻഡിൽ ബാർ ഗ്രിപ്പുകൾ, സീറ്റ് എന്നിവയുമുണ്ട് ഇതിൽ. യാത്രയ്ക്കിടെ സംഗീതം ആസ്വദിക്കാനാണ് മ്യൂസിക് സിസ്റ്റം. ആറ് സ്പീക്കർ , 80 വാട്ട്‌സ് സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം. ഐപോഡ്, ഐഫോൺ, യു.എസ്.ബി എന്നിവ ഇതുമായി കണക്ട് ചെയ്ത് സംഗീതം ആസ്വദിക്കാം. ഭാരം കുറച്ച് കൂടുതലായതുകൊണ്ട് തന്നെ പാർക്കിങ് എളുപ്പമാക്കാൻ ഇലക്ട്രിക് റിവേഴ്‌സ് ഗീയർ സിസ്റ്റവും നൽകിയിട്ടുണ്ട്. ഇലക്ട്രിക് ക്രൂസ് കൺട്രോൾ സിസ്റ്റം ഹൈവേ യാത്രകൾ ആയാസരഹിതമാക്കും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഗോൾഡ് വിങിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടു വശത്തും പിന്നിലുമായി ഒരുക്കിയിരിക്കുന്ന ലഗേജ് സ്‌പേസിന് 150 ലിറ്റർ കപ്പാസിറ്റിയുണ്ട്. 25 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. ആറു സിലിണ്ടർ 1832 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. [6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "GOLD WING Tour 2018 Specifications". Honda.co.uk. 2017. Archived from the original on 2020-08-03. Retrieved 31 December 2017.
- ↑ 2.0 2.1 Jon McDevitt (8 March 2018), 2018 Honda Gold Wing Dyno: Honda’s 1,833cc liquid-cooled engine power delivery, Cycle World, retrieved 12 July 2018
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;firstlooks
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ https://www.honda2wheelersindia.com/goldwing/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-02. Retrieved 2019-08-02.
- ↑ https://www.zigwheels.com/news-features/news/2018-honda-goldwing-launched-in-india/29301/