ഹേമന്തഹരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹേമന്തഹരിതം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Gaultheria
Species:
G. fragrantissima
Binomial name
Gaultheria fragrantissima
Wall.
Synonyms
  • Andromeda flexuosa Moon ex Walp
  • Andromeda katagherensis Hook.
  • Arbutus laurifolia Buch.-Ham. ex D.Don
  • Brossaea fragrantissima (Wall.) Kuntze
  • Gaultheria forrestii Diels Synonym M
  • Gaultheria fragrans D.Don
  • Gaultheria fragrantissima var. hirsuta Franch.
  • Gaultheria fragrantissima var. obovata S.Panda & Sanjappa
  • Gaultheria hirsuta Gardner ex C.B.Clarke
  • Gaultheria ovalifolia Wall. [Invalid]

Indian Wintergreen എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ ചെടി തണുപ്പുകാലത്ത് മറ്റു ചെടികൾ ഇല പൊഴിക്കുമ്പോൾ ഈ ചെടി പച്ചയായി നിൽക്കും. ജിർഹാപ്, ഗന്ധപുര എന്നും ഇതിന് പേരുകളുണ്ട്.

രൂപ വിവരണം[തിരുത്തുക]

മൂന്നു മീറ്ററോളം ഉയരം വരുന്ന കുറ്റിച്ചെടിയാണ്. അനേകം ശാഖകളോടെ വളരുന്നു. ഇലകൾ 12 സെ.മീ നീളവും 3 സെ.മീ വീതിയുമുണ്ട്. പൂക്കൾ വെള്ളനിറമോ മഞ്ഞകലർന്ന വെള്ളനിറമോ ആണ്. ദ്വിലിംഗ പുഷ്പമാണ്. ഫലങ്ങൾ മിക്കവാറും വൃത്താകൃതിയാണ്. നീലനിറമുള്ള ബാഹ്യദളങ്ങളോടു കൂടിയതാണ്.

ഔഷധോപയോഗം[തിരുത്തുക]

ഇതിൽ നിന്നെടുക്കുന്ന തൈലം വാതഹരമാണ്. ടൂത്ത്പേസ്റ്റുകളിലും കൊതുകിനെ നശിപ്പിക്കാനുള്ള മരുന്നുകളിലും ഉപയോഗിക്കുന്നു.

രസാദിഗുണങ്ങൾ[തിരുത്തുക]

രസം  : തിക്തം, കഷായം ഗുണം  : തീക്ഷണം, സ്നിഗ്ദ്ധം വീര്യം  : ഉഷ്ണം വിപാകം  : കടു

അവലംബം[തിരുത്തുക]

[1] ഔഷധ സസ്യങ്ങൾ (രണ്ട് വാല്യങ്ങൾ)- ഡോ. നേശമണി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

  1. http://www.pfaf.org/user/Plant.aspx?LatinName=Gaultheria+fragrantissima

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹേമന്തഹരിതം&oldid=3120512" എന്ന താളിൽനിന്ന് ശേഖരിച്ചത്