ഹെൽബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഹെൽബോയ്
Hellboy The Wolves of St August.jpg
Hellboy by Mike Mignola.
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻDark Horse Comics
ആദ്യം പ്രസിദ്ധീകരിച്ചത്San Diego Comic-Con Comic 2, 1993
സൃഷ്ടിമൈക്ക് മിഗ്നോള
കഥാരൂപം
Alter egoഅനുഗ് ഉൻ രാമ
സംഘാംഗങ്ങൾബ്യൂറോ ഫോർ പാരാനോർമൽ റിസർച്ച് ആൻഡ് ഡിഫൻസ്
Notable aliasesWorld Destroyer, Great Beast, Beast of the Apocalypse, Right Hand of Doom, Son of the Fallen One, Brother Red
കരുത്ത്അതിമാനുഷിക ശക്തി, stamina, and durability
Accelerated Healing factor
Extended lifespan
Extensive knowledge of the supernatural
Invulnerable Right Hand of Doom
Communicate with distraught corpses
Immunity to fire

എഴുത്തുകാരൻ മൈക്ക് മിഗ്നോള സൃഷ്ടിച്ച കോമിക് കഥാപാത്രമാണ് ഹെൽബോയ്. ഒരു കുട്ടിച്ചാത്തനാണ് ഹെൽബോയ്. അനുഗ് ഉൻ രാമ എന്നാണ് യഥാർത്ഥ നാമം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ ഗ്രിഗറി റാസ്പുട്ടിന്റെ സഹായത്തോടെ അവനെ ഭൂമിയിലേക്ക് വരുത്തുന്നു. സഖ്യകക്ഷി സേനയുടെ സമയോചിതമായ ഇടപെടൽ മൂലം നാസികളുടെ കൈയിൽ പെടാതെ ഹെൽബോയ് പ്രൊഫസർ ട്രെവർ ബ്രട്ടൻഹോമിന്റെ പക്കലെത്തുന്നു. അമേരിക്കയുടെ 'ബ്യൂറോ ഓഫ് പാരാനോർമൽ റിസർച്ച് ആന്റ് ഡിഫൻസ്' (BPRD)സ്ഥാപിച്ച പ്രൊഫസർ അവനെ സ്വന്തം മകനെപ്പോലെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. അസാമാന്യ വലിപ്പം, ചുവന്ന നിറമുള്ള ശരീരം, ചെകുത്താന്റേതു പോലെയുള്ള വാൽ, നെറ്റിയിൽ രണ്ടു കൊമ്പുകൾ, വലിപ്പം കൂടിയ, കല്ലു കൊണ്ടുള്ള വലതുകൈ...ഇതൊക്കെയാണ് ശരീര സവിശേഷതകൾ. കൊമ്പുകൾ വാതിലുകളിലൂടെ കടക്കാൻ തടസ്സം സൃഷ്ടിക്കുന്നെന്നു കണ്ട് ഹെൽബോയ് അതു പതിവായി രാകി കളയുന്നു. വിവിധ കഥകളിൽ BPRD-യിലെ സഹപ്രവർത്തകരോടൊത്ത് ഹെൽബോയ് മനുഷ്യനന്മയ്ക്കു വേണ്ടി പ്രപഞ്ചത്തിലെ കറുത്ത ശക്തികളോട് ഏറ്റുമുട്ടുന്നു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

2004യിൽ ഹെൽബോയ്യെ അടിസ്ഥാനം ആക്കി ഒരു ചലച്ചിത്രം ഹെൽബോയ് എന്ന പേരിൽ ഇറങ്ങി. പിനിട് ഇതിനു ഒരു തുടർ ചിത്രവും 2008യിൽ വന്നു, ഹെൽബോയ് II- ദി ഗോൾഡൻ ആർമി എന്ന പേരിൽ.

അവലംബം[തിരുത്തുക]

Weiner]], Victoria Blake, and Jason Hall, 200 pages, May 2008, ISBN 978-1-59307-

655-9)

Newsarama, March 20, 2007

Comic Book Resources, April 19, 2008

Microgaming, January 14, 2010

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Konami website

"https://ml.wikipedia.org/w/index.php?title=ഹെൽബോയ്&oldid=2328063" എന്ന താളിൽനിന്ന് ശേഖരിച്ചത്