ഹെർത്താ ആയർതോൻ
Jump to navigation
Jump to search
ഹെർത്താ മാർക്ക്സ് ആയർതോൻ | |
---|---|
![]() | |
ജനനം | പോർട്ട്സീ, പോർട്ട്സ്മൗത്ത്, ഹാംപ്ഷയർ, യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലാന്റ് | 28 ഏപ്രിൽ 1854
മരണം | 23 ഓഗസ്റ്റ് 1923 ബെക്സ്ഹിൽ-ഓൺ-സീ, സസെക്സ്, യുണൈറ്റഡ് കിങ്ഡം | (പ്രായം 69)
ദേശീയത | ബ്രിട്ടീഷ് |
മേഖലകൾ | എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞ, ഫിസിസിസ്റ്റ്, ഉപജ്ഞാതാവ് |
ബിരുദം | ഗർറ്റൺ കോളേജ്, കാംബ്രിഡ്ജ് |
പ്രധാന പുരസ്കാരങ്ങൾ | ഹ്യൂസ് മെഡൽ (1906) |
ജീവിത പങ്കാളി | വില്ല്യം എഡ്വാർഡ് ആയർതൊൻ |
കുട്ടികൾ | ബാർബറ ബോഡിക്കൻ ആയർതൊൻ |
ഒരു ബ്രിട്ടീഷ് എഞ്ചിനീയറും ഗണിതശാസ്ത്രജ്ഞയും ഉപജ്ഞാതാവുമായിരുന്നു ഫീബി സാറ ഹെർത്താ ആയർതോൻ (ഇംഗ്ലീഷ്: Phoebe Sarah Hertha Ayrton)(28 ഏപ്രിൽ 1854 – 23 ഓഗസ്റ്റ് 1923). ഫീബി സാറ മാർക്ക്സ് എന്ന ഇവർ പിൽക്കാലത്ത് അറിയപ്പെട്ടത് ഹെർത്താ ആയർതോൻ എന്നാണ്. അവരുടെ ഇലക്ട്രിക്ക് ആർക്ക്, മണലിലേയും വെള്ളത്തിലേയും അലകൾ എന്നിവയെക്കുറിച്ചുള്ള രചനകൾക്ക് റോയൽ സൊസൈറ്റി അവർക്ക് ഹ്യൂസ് മെഡൽ സമ്മാനിക്കുകയുണ്ടായി.
ആദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]
ഇംഗ്ലൻഡിലെ പോർട്ട്സീ, പോർട്ട്സ്മൗത്ത്, ഹാംപ്ഷയറിൽ, ജനനസമയത്ത് ഫീബി സാറ മാർക്ക്സ് എന്നായിരുന്നു ഹെർത്താ ആയർതൊന്റെ പേര്. 1861ൽ തന്റെ അച്ഛന്റെ മരണശേഷം സാറ തന്റെ ഏഴു സഹോദരങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു.