Jump to content

ഹെലൻ ബെൽ മിൽബേൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലൻ ബെൽ മിൽബേൺ
ജനനം(1887-10-18)ഒക്ടോബർ 18, 1887
മരണംസെപ്റ്റംബർ 21, 1986(1986-09-21) (പ്രായം 98)
ദേശീയതകനേഡിയൻ
വിദ്യാഭ്യാസംടൊറന്റോ യൂണിവേഴ്സിറ്റി (BA, 1911; M.D., 1919)
തൊഴിൽറേഡിയോളജിസ്റ്റ്
സജീവ കാലം1919–1954
തൊഴിലുടമവിമൻസ് കോളേജ് ഹോസ്പിറ്റൽ, ബെല്ലീവ് ഹോസ്പിറ്റൽ, ടൊറന്റോ ജനറൽ ഹോസ്പിറ്റൽ

ഹെലൻ ബെൽ മിൽബേൺ (ജീവിതകാലം: ഒക്ടോബർ 18, 1887 - സെപ്റ്റംബർ 21, 1986) ഒരു കനേഡിയൻ റേഡിയോളജിസ്റ്റായിരുന്നു.[1] 1923-1954 കാലഘട്ടത്തിൽ ടൊറന്റോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ റേഡിയോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അംഗവും ആശുപത്രിയുടെ സ്തനാർബുദ ഗവേഷണ സമിതിയുടെ ചെയർമാനുമായിരുന്നു അവർ.[2][3]

ജീവിതരേഖ

[തിരുത്തുക]

ഹെലൻ ബെൽ മിൽബേൺ 1887 ഒക്ടോബർ 18 ന് ഒണ്ടാറിയോയിലെ ലണ്ടനിൽ ജനിച്ചു.[4] ടൊറന്റോ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെനിന്ന് 1911-ൽ ബിഎയും 1919-ൽ എംഡിയും പൂർത്തിയാക്കി.[5] മെഡിക്കൽ ബിരുദം നേടിയ ശേഷം ന്യൂയോർക്ക് നഗരത്തിലെ ബെല്ലെവ്യൂ ഹോസ്പിറ്റലിലേക്ക് പോയ അവർ, അവിടെ എക്സ്-റേയിൽ കൂടുതൽ പരിശീലനം നേടി.[6] 1922 ആയപ്പോഴേക്കും അവൾ ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ ചേരാനായി കാനഡയിലേക്ക് മടങ്ങുകയും അവിടെ 1923 വരെ റേഡിയേഷൻ തെറാപ്പി പഠിക്കുകയും ചെയ്തു.[7][8]

മിൽബേൺ 1923-ൽ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫിൽ ചേർന്നു.[9] റേഡിയോളജിയിൽ വൈദഗ്ദ്ധ്യം നേടിയ അവർ റേഡിയോളജിയുടെ അസിസ്റ്റന്റ് ചീഫായി നിയമിതയായി.[10] 1947-ൽ അവർ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിന്റെ ഫെലോ ആയി.[11] വിമൻസ് കോളേജ് ഹോസ്പിറ്റലിൽ പഠിക്കുന്ന കാലത്ത്, സ്തനാർബുദ ഗവേഷണത്തിൽ മാർഗ്ഗദീപം തെളിയ്ക്കാൻ മിൽബേൺ സഹായിച്ചു.[12] 1939-ൽ, ആശുപത്രി സ്തനാർബുദ ഗവേഷണ സമിതി രൂപീകരിച്ചതോടെ അവിടെ മിൽബേണിനെ അധ്യക്ഷയായി നിയമിച്ചു.[13] 1945-ൽ, കമ്മിറ്റിയുടെ നേതൃത്വത്തിൽ "കാനഡയിലെ ആദ്യകാല സ്തനാർബുദ പഠനങ്ങളിലൊന്ന്" ആരംഭിച്ചു.[14] നിരവധി പതിറ്റാണ്ടുകളായി നീണ്ടുനിന്ന ഈ പഠനത്തിൽ ഏകദേശം 4000-ലധികം പേർ പങ്കെടുത്തു. അവരിൽ കൂടുതലും വിമൻസ് കോളേജ് ഹോസ്പിറ്റൽ സ്‌കൂൾ ഓഫ് നഴ്‌സിംഗിൽ നിന്നും മറ്റ് സ്‌കൂളുകളിൽ നിന്നുമുള്ള നഴ്‌സിംഗ് വിദ്യാർത്ഥികൾ ആയിരുന്നു.[15] "സ്തനാർബുദം വരാൻ സാധ്യതയുള്ള സ്ത്രീകളുടെ ഒരു പ്രൊഫൈൽ വികസിപ്പിക്കുക" എന്നതായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം.[16] ശരീരഭാരം, സ്തനവലിപ്പം, മൊത്തത്തിലുള്ള ആരോഗ്യം, സ്തനാർബുദത്തിന്റെ കുടുംബ ചരിത്രം, പുകവലി, മറ്റ് ജീവിതശൈലി ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.[17] ഈ പഠനം 1960-കളിൽ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും, പങ്കെടുക്കുന്നവർ 1980-കളിലും ആരോഗ്യവിവരങ്ങൾ ആശുപത്രിയിലേക്ക് അയച്ചുകൊണ്ടിരുന്നു.[18]

വിരമിക്കൽ, പാരമ്പര്യം

[തിരുത്തുക]

വിമൻസ് കോളേജ് ഹോസ്പിറ്റലിന്റെ സ്തനാർബുദ പഠനം 1980-കളിലും തുടർന്നുകൊണ്ടിരിക്കെ, മിൽബേൺ 1954-ൽ ഹോസ്പിറ്റലിലെ തന്റെ സ്ഥാനത്ത് നിന്ന് വിരമിച്ചു.[19][20] എന്നിരുന്നാലും, ടൊറന്റോ സ്റ്റാർ ദിനപ്പത്രത്തിലെ അവളുടെ ചരമവാർത്ത പ്രകാരം, വിരമിച്ച ശേഷവും "ആശുപത്രിയിലെ സ്തനാർബുദ ഗവേഷണത്തിൽ അവർ സജീവമായ താൽപ്പര്യം പുലർത്തിയിരുന്നു."[21] 1986 സെപ്റ്റംബർ 21-ന് മിൽബേൺ അന്തരിച്ചു.[22]

സ്വകാര്യ ജീവിതം

[തിരുത്തുക]

1924-ൽ അവൾ ക്ലെമന്റ് മിൽബേണിനെ വിവാഹം കഴിച്ചു.[23] ദമ്പതികൾ യാത്ര ആസ്വദിക്കുകയും ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.[24] ദമ്പതികൾക്ക് ഒരു മകനുണ്ടായിരുന്നു.[25]

അവലംബം

[തിരുത്തുക]
  1. "Obituary: Helen Bell Milburn". Canadian Medical Association Journal. 135: 1219. November 15, 1986.
  2. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  3. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  4. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  5. "Application Form for Appointment to the Medical Staff: Helen Bell Milburn". Archives of Women's College Hospital.
  6. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  7. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  8. "Application Form for Appointment to the Medical Staff: Helen Bell Milburn". Archives of Women's College Hospital.
  9. "Application Form for Appointment to the Medical Staff: Helen Bell Milburn". Archives of Women's College Hospital.
  10. "Obituary: Helen Bell Milburn". Canadian Medical Association Journal. 135: 1219. November 15, 1986.
  11. "Application Form for Appointment to the Medical Staff: Helen Bell Milburn". Archives of Women's College Hospital.
  12. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  13. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  14. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  15. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  16. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  17. "Be Bold for Change in Women's Health Research". Archives of Women's College Hospital.
  18. Gardiner, Heather. "WCH launched one of Canada's earliest long-term breast cancer studies". Women’s College Hospital.[പ്രവർത്തിക്കാത്ത കണ്ണി]
  19. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  20. Gardiner, Heather. "WCH launched one of Canada's earliest long-term breast cancer studies". Women’s College Hospital.[പ്രവർത്തിക്കാത്ത കണ്ണി]
  21. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  22. "Obituary: Helen Bell Milburn". Canadian Medical Association Journal. 135: 1219. November 15, 1986.
  23. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  24. "Obituary: Helen Milburn was specialist in radiology". Toronto Star. September 23, 1986.
  25. "Obituary: Helen Bell Milburn". Canadian Medical Association Journal. 135: 1219. November 15, 1986.
"https://ml.wikipedia.org/w/index.php?title=ഹെലൻ_ബെൽ_മിൽബേൺ&oldid=3864115" എന്ന താളിൽനിന്ന് ശേഖരിച്ചത്