ഹെലേന ഫോർമെൻറ്
ഹെലേന ഫോർമെൻറ് ( Hélène Fourment ) (11 ഏപ്രിൽ 1614 - ജൂലൈ 1673) ബറോക്ക് ചിത്രകാരനായ പീറ്റർ പോൾ റൂബൻസിൻറെ രണ്ടാമത്തെ ഭാര്യയായിരുന്നു. ഹെലേന റൂബൻസിന്റെ ചുരുക്കം ചില ചിത്രങ്ങളുടെയും മറ്റ് മതപരവും പൗരാണികവുമായ ചിത്രങ്ങൾക്കും മാതൃകയായിരുന്നു.
കുടുംബം
[തിരുത്തുക]ഹെലേന ഫോർമെൻറ്, ആന്റ്‌വെർപിലെ സിൽക്ക്, കാർപെറ്റ് വ്യാപാരിയായിരുന്ന സമ്പന്നനായ ഡാനിയൽ I ഫോർമെൻറ്, ക്ലാര സ്റ്റെപ്പേർട്ട്സ് എന്നിവരുടെ ഏറ്റവും ഇളയ കുട്ടിയായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം (ഡാനിയൽ - II) ബ്രസ്സൽസ്, ഓഡനാർഡെ, ആന്റ്‌വെർപ് എന്നിവിടങ്ങളിലെ പരവതാനികളുടെ ഒരു പ്രധാന ശേഖരവും അദ്ദേഹത്തിൻറെ മരുമകന്റെ 35 ചിത്രങ്ങളും, ജോർദാനിലെ ഒരു വലിയ ചിത്രവും ഇറ്റാലിയൻ മാസ്റ്റർമാരുടെ പല ചിത്രങ്ങളും ഡാനിയലിന്റെ മകന് പിതൃസ്വത്തായി ലഭിക്കുകയും ചെയ്തു. [1]അവർക്ക് നാലുമക്കളും ഏഴു പുത്രിമാരും ജനിച്ചു. ഹെലേന ഫോർമെൻറ്, ആന്റ്വെർപ്പിലെ സെന്റ് ജെയിംസ് പള്ളിയിൽ അവരുടെ ആദ്യ ഭർത്താവും കുട്ടികളുടെയും മാതാപിതാക്കളുടെയും ഒപ്പം സംസ്കരിച്ചു. മിക്ക സഹോദരിമാരും പ്രധാനപ്പെട്ട കുടുംബങ്ങളിൽ നിന്നും തന്നെ വിവാഹം കഴിച്ചിരുന്നു.
ഡാനിയൽ I ഫോർമെൻറ് 1643-ൽ മരണമടഞ്ഞു. [2]
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Brendel, Maria L. (2011). Die Macht der Frau. Rubens` letztes Modell Helene Fourment (in ജർമ്മൻ). Berlin: Parthas. ISBN 978-3-86964-037-2.
- Liedtke , Walter A. (1984). Flemish paintings in the Metropolitan Museum of Art. New York: The Metropolitan Museum of Art. ISBN 0870993569. (see index, v.1; Lunden, Susanna (née Fourment) for information about her daughter)
- Hélène Fourment എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)