Jump to content

ഹെലെൻ സ്ലാറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലെൻ സ്ലാറ്റർ
Slater at the October 17, 2009 Big Apple Convention in Manhattan, New York
ജനനം
Helen Rachel Slater

(1963-12-15) ഡിസംബർ 15, 1963  (60 വയസ്സ്)
തൊഴിൽActress, singer-songwriter
സജീവ കാലം1982–present
ജീവിതപങ്കാളി(കൾ)
Robert Watzke
(m. 1989)
കുട്ടികൾ1
വെബ്സൈറ്റ്www.helenslater.com

ഹെലെൻ സ്ലാറ്റർ (ജനനം 1963, ഡിസംബർ 15) ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമാണ്. 1984 ൽ സൂപ്പർ ഗേൾ[1] എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതേ പേരിൽത്തന്നെയുള്ള ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ, അവർ റൂത്ത്ലെസ് പീപ്പിൾ (1986), ദി സീക്രട്ട് ഓഫ് മൈ സക്സസ് (1987), സിറ്റി സ്ളിക്കേർസ് (1991) തുടങ്ങിയ പല ഹാസ്യ-നാടകീയ ചിത്രങ്ങളിൽ തൻറെ അഭിനയ ചാതുര്യം കാഴ്ചവയ്ക്കുകയും ചെയ്തു. സിനിമയോടൊപ്പംതന്നെ ടെലിവിഷനിൽ ഒരു നടിയായും സ്റ്റേജ് പരിപാടികളിലും അധികമായി ജോലി ചെയ്യുകയും സ്മോൾവില്ലെ എന്ന പരമ്പരയിൽ (2007 - 2010) 3 തവണ അതിഥി താരമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.[2] ABC ഫാമിലി പരമ്പരയായിരുന്ന ദ ലയിങ്ങ് ഗെയിമിൽ രണ്ടു സീസണുകളിലായി (2011-2013) വേഷമിട്ടിരുന്നു. 2000-കളിൽ, സ്ലാറ്റർ അഞ്ച് ആൽബങ്ങൾ റിക്കാർഡ് ചെയ്തതിൽ സ്വന്തമായി രചന നടത്തി ആലപിക്കുകയും പിയാനോ വായിക്കുകയും ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

ന്യൂയോർക്കിലെ ബെത്ത്പേജ് എന്ന സ്ഥലത്ത് ഒരു യഹൂദകുടുംബത്തിലാണ് സ്ലാറ്റർ ജനിച്ചത്. ന്യൂയോർക്ക് നഗരത്തിലെ ഒരു അഭിഭാഷകനും ആണവ നിരായുധീകരണ സമാധാന പ്രവർത്തകയുമായ ആലീസ് ജോവാൻ (മുമ്പ്, സിട്രിൻ), ടെലിവിഷൻ എക്സിക്യൂട്ടീവ് ആയിരുന്ന ജെറാൾഡ് സ്ലാറ്റർ എന്നിവരാണ് അവരുടെ മാതാപിതാക്കൾ. മാതാപിതാക്കൾ 1974 ൽ വിവാഹമോചിതരായിരുന്നു. അവരുടെ സഹോദരൻ ഡേവിഡ് ന്യൂയോർക്ക് നഗരത്തിൽ അഭിഭാഷകനാണ്. സ്ലാറ്റർ, ഗ്രേറ്റ് നെക്ക് സൗത്ത് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഹൈസ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ടിൽ ചേരുകയും 1982 ൽ അവിടെനിന്നു ബിരുദം നേടുകയും ചെയ്തു. പേരുകൊണ്ടു തെറ്റിദ്ധാരണയുണ്ടാകാമെങ്കിലും, ദ ലെജെൻഡ് ഓഫ് ബില്ലീ ജീൻ എന്ന ചിത്രത്തിൽ അവരുടെ സഹോദരനായി അഭിനയിച്ച ക്രിസ്റ്റ്യൻ സ്ലാറ്റർ എന്ന നടനുമായി അവർക്കു യാതൊരു ബന്ധവുമില്ല.

കലാരംഗം

[തിരുത്തുക]
വർഷം സിനിമ വേഷം കുറിപ്പുകൾ
1984 സൂപ്പർഗേൾ കാര സോർ-എൽ/ലിൻഡ ലീ/സൂപ്പർഗേൾ
1985 ദ ലെജന്റ് ഓഫ് ബില്ലീ ജീൻ ബില്ലീ ജീൻ ഡാവി
1986 റൂത്ത്ലെസ് പീപ്പിൾ സാൻഡി കെസ്ലർ
1987 ദ സീക്രട്ട് ഓഫ് മൈ സക്സസ് ക്രിസ്റ്റി വിൽസ്
1988 സ്റ്റിക്കി ഫിംഗേർസ് ഹാറ്റീ
1989 ഹാപ്പി ടുഗദർ അലക്സാണ്ട്ര പേജ്
1991 സിറ്റി സ്ലിക്കേർസ് ബോണീ റേയ്ബൺ
1992 ബിട്രേയൽ ഓഫ് ദ ഡോവ് എല്ലീ വെസ്റ്റ്
1993 എ ഹൌസ് ഇൻ ദ ഹിൽസ് അലെക്സ് വീവർ
1994 ലാസ്സീ ലോറാ ടർണർ
1995 ദ സ്റ്റീൽ കിം
1995 നോ വേ ബാക്ക് മേരി
1997 ദ ലോംഗ് വേ ഹോം Herself (voice) ഡോക്യുമെൻററി ചിത്രം
1999 കാർലോസ് വേക്ക് ലിസ ടോറെല്ലോ
2001 നെവെയർ ഇൻ സൈറ്റ് കാർലി ബുയേർസ്
2004 സീയിംഗ് അദർ പീപ്പിൾ പെനിലോപ്
2008 സോക്ക് പപ്പറ്റ് ഇൻഫെർണോ! ഹൻഷ ഹ്രസ്വ ചിത്രം
2011 ബ്യൂട്ടിഫുൾ വേവ് ജെയിൻ ഡാവൻപോർട്ട്
2012 മോഡൽ മൈനോറിറ്റി മിസിസ് ആംബ്രോസ്
2014 എക്കോ പാർക്ക് ജൂലിയ
2015 ദ കർസ് ഓഫ് ഡൌണേർസ് ഗ്രോവ് ഡായാനെ
2016 DC സൂപ്പർ ഹീറോ ഗേൾസ്: ഹീറോ ഓഫ് ദ ഈയർ മാർത്ത കെൻറ് (voice) Direct to video
2016 എ റിമാർക്കബിൽ ലൈഫ് ഐറിസ്

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
1982 ABC ആഫ്റ്റർസ്കൂൾ സ്പെഷ്യൽ ആമി വാട്സൺ എപ്പിസോഡ്: "Amy & the Angel"
1988 ഇംപ്രൂവ് ടുനൈറ്റ് Herself Guest host
1990 ദ ഗ്രേറ്റ് എയർ റേസ് Jacqui Cochrane Television miniseries
1990 കാപ്പിറ്റൽ ന്യൂസ് Anne McKenna Television film
1991 ദ ഹിഡൺ റൂം Lauren എപ്പിസോഡ്: "Wasting Away"
1992 സെയ്ൻഫെൽഡ് ബെക്കി ഗെൽക്ക് Uncredited; episode: "The Good Samaritan"
1992 ഡ്രീം ഓൺ സാറാ എപ്പിസോഡ്: "Theory of Relativity"
1992–1994 ബാറ്റ്മാൻ : ദ ആനിമേറ്റഡ് സീരീസ് Talia al Ghul (voice) 4 എപ്പിസോഡ്
1993 12:01 ലിസ് ഫ്രെഡറിക്സ് Television film
1993 ചാൻറിലി ലേസ് ഹന്നാ Television film
1994 കപിൾസ് നിന Television film
1994 പാരലൽ ലൈവ്സ് എൽസ ഫ്രീഡ്മാൻ Television film
1997 കരോലിൻ ഇൻ ദ സിറ്റി Cassandra Thompson Uncredited; episode: "Caroline and the Monkeys"
1997 ടൂത്ത്ലെസ് Mrs. Lewis Television film
1997–1998 Michael Hayes ജൂലീ സീഗൾ 3 episodes
1998 Best Friends for Life പാമ്മി കാഹിൽ Television film
2000 അമേരിക്കൻ അഡ്വഞ്ചർAmerican Adventure കാത്തി Television film
2001 വിൽ & ഗ്രേസ് പെഗ്ഗി ട്രൂമാൻ എപ്പിസോഡ്: "Moveable Feast"
2003 ബോസ്റ്റൺ പബ്ലക് Mrs. McNeal എപ്പിസോഡ്: "Chapter Seventy-Four"
2004 ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് സൂസൻ കോയ്ലെ എപ്പിസോഡ്: "Families"
2005 ഗ്രേയ്സ് അനാട്ടമി നദിയ ഷെൽട്ടൻ എപ്പിസോഡ്: "Grandma Got Run Over by a Reindeer"
2006 ജെയിൻ ഡോ: ദ ഹാർഡർ ദേ ഫാൾ സ്റ്റെല്ല ആൻഡ്രെ Television film
2006 ദ ന്യൂ അഡ്വഞ്ചേർസ് ഓഫ് ഓൾഡ് ക്രിസ്റ്റൈൻ ലിസ് എപ്പിസോഡ്: “Teach Your Children Well”
2007 ക്രോസിംഗ് ജോർഡാൻ എലെയ്ൻ ടോൾറിഡ്ജ് എപ്പിസോഡ്: "Seven Feet Under"
2007–2010 സ്മോൾവില്ലെ ലാറാ-എൽ 3 episodes
2009 സൂപ്പർനാച്ചുറൽ സൂസൻ കാർട്ടർ Episode: "Family Remains"
2009 ഇലവൺത് അവർ സൂസൻ വൈൻ Episode: "Medea"
2009 ഗ്രീക്ക് Dr. Magda Stephanopoulos Episode: "Guilty Treasures"
2010–2011 ജിഗാൻറിക് ജെന്നിഫർ ബ്രൂക്ക്സ് 10 episodes
2010 CSI: NY എലിസബത്ത് ഹാരിസ് Episode: "Do Not Pass Go"
2011 പ്രൈവറ്റ് പ്രാക്ടീസ് എറിൻ Episode: "Two Steps Back"
2011 റോക്ക് ദ ഹൌസ് ഡയാനെ പീറ്റർണൺ Television film
2011 ഡ്രോപ് ഡെഡ് ഡിവ പെന്നി ബ്രെക്കർ Episode: "Hit and Run"
2011–2013 ദ ലയിംഗ് ഗെയിം ക്രിസ്റ്റിൻ മെർസർ Main cast
2013 ദ ഗുഡ് മദർ ചെരിൽ ജോർഡാൻ Television film
2014 ക്യാപ്പർ Luke's Mom Episode: "All Hands on Peltas"
2014 ദ യംഗ് ആൻറ് ദ റെസ്റ്റ്ലെസ് Dr. Chiverton 4 എപ്പിസോഡുകൾ
2015 മാഡ് മെൻ Sheila Episode: "Person to Person"
2015–present സൂപ്പർഗേൾ എലിസ ഡാൻവേർസ് 6 എപ്പിസോഡുകൾ
2015 ഏജൻറ് X ഹെലൻ എക്ഹാർട്ട് Episode: "Fidelity"
2016 DC സൂപ്പർ ഹീറോ ഗേൾസ്: സൂപ്പർ ഹീറോ ഹൈ മാർത്താ കെൻറ് (voice) Television film

വെബ്ബ്

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
2015 DC സൂപ്പർ ഹീറോ ഗേൾസ് മാർത്ത കെൻറ് (voice) Web series, episode: "Welcome to Super Hero High"

ഡിസ്കോഗ്രാഫി

[തിരുത്തുക]
  • വൺ ഓഫ് ദീസ് ഡെയ്സ് (2003)
  • ക്രോസ്വേർഡ് (2005)
  • ഷൈൻ (2010)
  • മിത്സ് ഓഫ് എൻഷ്യൻറ് ഗ്രീസ് (2013)
  • ദ അഗ്ലി ഡക്ലിംഗ് (2015)

അവലംബം

[തിരുത്തുക]
  1. Pantozzi, Jill (2009-12-07). "Helen Slater is Still "Super"". Comic Book Resources. Retrieved 2010-10-09.
  2. "60 SECONDS: Helen Slater". Metro. Retrieved 2010-10-09.
"https://ml.wikipedia.org/w/index.php?title=ഹെലെൻ_സ്ലാറ്റർ&oldid=3629208" എന്ന താളിൽനിന്ന് ശേഖരിച്ചത്