ഹെലെൻ ജോൺസ്റ്റൺ
ഹെലൻ എഫ്. ജോൺസ്റ്റൺ (ഫെബ്രുവരി 5, 1891 - ജൂൺ 15, 1969) ഐയവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഭിഷഗ്വരനും ക്ലബ്ബ് വനിതയുമായിരുന്നു. ഇംഗ്ലീഷ്:Helen F. Johnston. 1946 മുതൽ 1947 വരെ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ പ്രസിഡന്റും 1928 ലും 1929 ലും അൽട്രൂസ ഇന്റർനാഷണലിന്റെ പ്രസിഡന്റുമായിരുന്നു.
ജീവിതരേഖ[തിരുത്തുക]
ഹെലെൻ ഐയവയിലെ കൊളംബസ് സിറ്റിയിൽ റുഫസ് ഷെർമാൻ ജോൺസ്റ്റൻ, ലുയീസെ കോൾട്ടൻ ജോൺസ്റ്റൻ ദമ്പതികളുടെ മകളായി ജനിച്ചു.[1] പ്രാദേശിക ഭരണകർത്താക്കളിൽ ഒരാളായിരുന്നു അവളുടെ പിതാവ്.[2]
1913-ൽ ഡ്രേക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ, ഐയവ യൂണിവേഴ്സിറ്റിയിലെ വൈദ്യശാസ്ത്ര വിദ്യാലയത്തിൽ ചേർന്നു. അവൾ 1919-ൽ കോർണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കി.[3] ഡെൽറ്റാ സീറ്റാ വനിതാസമാജത്തിലെ അംഗമായിരുന്നു.[4]
ഔദ്യോഗിക ജീവിതം[തിരുത്തുക]
1920 മുതൽ 1959 വരെ, ജോൺസ്റ്റൺ അയോവയിലെ ഡെസ് മോയിൻസിൽ ഒരു സ്വകാര്യ ഇന്റേണൽ മെഡിസിൻ പ്രാക്ടീസ് നടത്തി, സ്ത്രീകളുടെ ആരോഗ്യത്തിലും പീഡിയാട്രിക്സിലും സ്പെഷ്യലൈസ് ചെയ്തു.[1] 1920-കളുടെ തുടക്കത്തിൽ ഷെപ്പേർഡ്-ടൗണർ ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ശിശു ക്ലിനിക്കുകളിൽ അവർ പങ്കാളിയായിരുന്നു..[5] പിന്നീട്1920ൽ അവാൾ ഡെൽറ്റ സീറ്റ വനിത സമാജത്തിന്റെ അദ്ധ്യക്ഷയായി [6] അവർ 1946 മുതൽ 1947 വരെ അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. മെഡിക്കൽ വിമൻസ് ഇന്റർനാഷണൽ അസോസിയേഷന്റെ കൗൺസിലറായി., സ്വീഡനിൽ (1934), നെതർലാൻഡ്സിൽ (1947) നടന്ന ഗ്രൂപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുത്തു.[7] ഫ്രാൻസ് (1952), ഇംഗ്ലണ്ട്(1958),[8] ജെർമനി(1960),ഫിലിപീൻസ് (1962).[9][10] എന്നിവടങ്ങളിലും അവർ പങ്കെടുത്തു,
J1924-ൽ നാഷണൽ വുമൺസ് പാർട്ടിയുടെ അയോവ സംസ്ഥാന അധ്യക്ഷയായിരുന്നു ഹെലെൻ.[11] 1928-ൽ അൽട്രൂസ ഇന്റർനാഷണലിന്റെ ഒമ്പതാമത്തെ ദേശീയ പ്രസിഡന്റായി അവർ തിരഞ്ഞെടുക്കപ്പെട്ടു[12] 1929-ലും പിന്നീട് വർഷങ്ങളോളം സംഘടനയിൽ തുടർന്നു.[13][14][15] 1954 മുതൽ 1957 വരെ സർക്കാർ ജോലിയിലുള്ള സ്ത്രീകളെക്കുറിച്ചുള്ള പ്രതിരോധ ഉപദേശക സമിതിയിൽ അവർ സേവനമനുഷ്ഠിച്ചു.[1][16][17] 1956-ൽ അയോവയുടെ മെഡിക്കൽ വുമൺ ഓഫ് ദ ഇയർ ആയും 1957-ൽ ഡെൽറ്റ സെറ്റയുടെ വുമൺ ഓഫ് ദ ഇയർ ആയും അവർ തിരഞ്ഞെടുക്കപ്പെട്ടു..[1][16][18]
- ↑ 1.0 1.1 1.2 1.3 "Dr. Helen Johnston". The Muscatine Journal. 1969-06-16. p. 12. Retrieved 2022-03-06 – via Newspapers.com.
- ↑ Springer, Arthur (1911). History of Louisa County, Iowa, from Its Earliest Settlement to 1912 (in ഇംഗ്ലീഷ്). S.J. Clarke Publishing Company. pp. 532–533.
- ↑ Cornell University (1919). Cornell University Medical College Announcement. Samuel J. Wood Library NewYork-Presbyterian/Weill Cornell Medical Center. Cornell University. p. 109 – via Internet Archive.
- ↑ "Meet Dr. Helen Johnston, Delta Zeta Woman of the Year" (PDF). The Lamp of Delta Zeta. 47:2: 74–75, 78–79.
- ↑ "Dr Helen Johnston Tells of Sheppard Towner Work in Iowa". The Des Moines Register. 1923-06-03. p. 44. Retrieved 2022-03-06 – via Newspapers.com.
- ↑ "Dr. Helen Johnston to Attend Delta Zeta Meeting". The Des Moines Register. 1926-06-29. p. 13. Retrieved 2022-03-06 – via Newspapers.com.
- ↑ "Dr. Johnston Will Speak to Argonne Unit". The Des Moines Register. 1947-10-05. p. 35. Retrieved 2022-03-06 – via Newspapers.com.
- ↑ "Dr. Helen Johnston Ends Six Weeks in British Isles". The Des Moines Register. 1958-08-15. p. 13. Retrieved 2022-03-06 – via Newspapers.com.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:12
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:02
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Clarke, Mrs Ida Clyde Gallagher (1924). Women of Today (in ഇംഗ്ലീഷ്). Women of Today Press. p. 53.
- ↑ "Dr. Johnston New National Altrusa Club President". The Des Moines Register. 1928-05-20. p. 15. Retrieved 2022-03-06 – via Newspapers.com.
- ↑ Johnston, Helen. "Strong Altrusa Development Furthered Along Many Lines" The National Altrusan (April 1933): 15.
- ↑ "Group Attends Meeting in Lincoln". The Des Moines Register. 1948-04-12. p. 10. Retrieved 2022-03-06 – via Newspapers.com.
- ↑ "Altrusa District to Meet in Des Moines this Week". The Des Moines Register. 1932-10-09. p. 28. Retrieved 2022-03-06 – via Newspapers.com.
- ↑ 16.0 16.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:03
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ United States Department of Defense Office of Public Information (May 10, 1955). News Release (in ഇംഗ്ലീഷ്).
- ↑ "Dr. Helen Johnston, Iowa, Iota, 1957 Woman of the Year" Archived 2022-03-06 at the Wayback Machine. Delta Zeta.