ഹെലിൻ ബൊലെക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെലിൻ ബൊലെക്
പ്രമാണം:Helin Bölek.jpg
ജനനം1992
മരണം2020 ഏപ്രിൽ 03
ദേശീയത തുർക്കി
തൊഴിൽഗായിക

തുർക്കിയിലെ ഗ്രൂപ്പ് യോറം എന്ന വിപ്ലവ ഗാന സംഘത്തിലെ അംഗമായിരുന്ന ആയിരുന്നു ഹെലിൻ ബൊലെക് . ഉർദുഗാൻ നേതൃത്വം നൽകുന്ന തുർക്കി ഗവർണമെന്റ്ന്റെ നടപടികൾക്കെതിരെ 288 ദിവസമായി തുടർന്ന നിരാഹാര സമരത്തെ തുടർന്ന് ഇസ്താംബുളിലെ വീട്ടിൽ വെച്ച് 2020 ഏപ്രിൽ 3 നു രക്തസാക്ഷിത്വം വരിച്ചു [1] , [2],[3]

ജീവിതവും സമരവും രക്തസാക്ഷിത്വവും[തിരുത്തുക]

പ്രതിഷേധ സ്വരത്തിന്റെ പടപ്പാട്ടുകളുമായി 2016 ൽ രംഗത്തു വന്ന ഇടതുപക്ഷ അനുഭാവമുള്ള ഗ്രൂപ്പ് യോറം ബാൻഡിനു നിരോധിക്കപ്പെട്ട ഭീകര സംഘടന റവല്യൂഷണറി പീപ്പിൾസ് പാർട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചു ഉർദുഗാൻ സർക്കാർ ബാൻഡ് നിരോധിച്ച് ഗായകരെ ജയിലിൽ അടച്ചു . ഗ്രൂപ്പ് യോറം എന്ന വിപ്ലവ രാഷ്ട്രീയ ഗായക സംഗീത സംഘത്തിന് മേൽ തുർക്കി സർക്കാർ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുക, സ്വതന്ത്രമായി പരിപാടി അവതരിപ്പിക്കാൻ അനുവദിക്കുക, ഉർദുഗാൻ സർക്കാർ ജയിലിൽ അടച്ച ഗായക സംഘത്തിലെ മറ്റു പ്രവർത്തകരെ മോചിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് ഗായക സംഘത്തിലെ മറ്റൊരു പ്രവർത്തകനായ ഇബ്രാഹീം ഗോകസെക്കിനൊപ്പം ജയിലിൽ വെച്ച് ഹെലിൻ ബൊലെക് നിരാഹാര സമരം ആരംഭിച്ചത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ജയിൽ മോചിതയായ ബൊലെക് 288 ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടർന്ന് ഇസ്താംബുളിലെ വീട്ടിൽ വെച്ച് 2020 ഏപ്രിൽ 3 നു രക്തസാക്ഷിത്വം വരിച്ചു[4],[5],[6],[7],[8],[9].


അവലംബം[തിരുത്തുക]

  1. "Helin Bölek: A member of Grup Yorum, who has been on death fast for 288 days, died -". www.bbc.com.
  2. "Helin Bölek: A member of Grup Yorum, who has been on death fast for 288 days, died -". www.theguardian.com.
  3. "Helin Bölek: A member of Grup Yorum, who has been on death fast for 288 days, died -". www. bianet.org.
  4. "പ്രതിഷേധ ഗാനം നിലച്ചു; ഹെലിൻ ഒരു പാട്ടോർമ്മ-". www.manoramaonline.com.
  5. "288 ദിവസത്തെ നിരാഹാരം; തുർക്കി വിപ്ലവ ഗായിക ഹെലിൻ ബോലെക് മരിച്ചു-". www.twentyfournews.com.
  6. "288 ദിവസത്തെ നിരാഹാരം; തുർക്കി വിപ്ലവ ഗായിക ഹെലിൻ ബോലെക് മരിച്ചു-". www.deshabhimani.com.
  7. "288 ദിവസം നീണ്ടുനിന്ന നിരാഹാരം, ഒടുവിൽ ആ വിപ്ലവ ഗായിക മരണത്തിന് കീഴടങ്ങി -". www.asianetnews.com.
  8. "288 ദിവസം നീണ്ടുനിന്ന നിരാഹാരം, ഒടുവിൽ ആ വിപ്ലവ ഗായിക മരണത്തിന് കീഴടങ്ങി -". www.kairalinewsonline.com.
  9. "288 ദിവസത്തെ നിരാഹാരം; ടര്ക്കിgഷ് വിപ്ലവ ഗായിക ഹെലിൻ ബോലെക് മരണത്തിന് കീഴടങ്ങി-". www.mathrubhumi.com. Archived from the original on 2020-04-06. Retrieved 2020-04-05.
"https://ml.wikipedia.org/w/index.php?title=ഹെലിൻ_ബൊലെക്&oldid=3809597" എന്ന താളിൽനിന്ന് ശേഖരിച്ചത്