ഹീതർ മോറിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹീതർ മോറിസൺ OPE പ്രിൻസ് എഡ്വേർഡ് ദ്വീപിന്റെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി (മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് എന്നും അറിയപ്പെടുന്നു) സേവനമനുഷ്ഠിക്കുന്ന ഒരു കനേഡിയൻ എമർജൻസി റൂം ഫിസിഷ്യനാണ്. പ്രിൻസ് എഡ്വേർഡ് ഐലൻഡ് മേഖലയിൽ റോഡ്‌സ് സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ വനിതയായിരുന്നു അവർ, 2020-ൽ ദി ഗാർഡിയൻ വർത്തമാനപ്പത്രത്തിൻറെ ന്യൂസ് മേക്കർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[1][2]

ആദ്യകാല ജീവിതം[തിരുത്തുക]

പ്രിൻസ് എഡ്വേർഡ് ദ്വീപിലെ ഷാർലറ്റ്ടൗണിന് പുറത്തുള്ള ഗ്രാമീണ മേഖലയിലാണ് മോറിസൺ വളർന്നത്.[3] ഗ്രാമീണ മേഖലയിലെ മിസ്റ്റർ സ്‌പെൻസ്‌ലി എന്ന് പേരുള്ള ഒരു ഹൈസ്‌കൂൾ കെമിസ്ട്രി ടീച്ചർ തനിക്ക് താൽപ്പര്യമില്ലാത്ത സയൻസ് വിഷയത്തിൽ തുടരാൻ തന്നെ പ്രേരിപ്പിച്ചതായി അവർ ഉദ്ധരിക്കുന്നു.[4] 1991-ൽ പ്രിൻസ് എഡ്വേർഡ് ഐലൻഡ് സർവകലാശാലയിൽനിന്ന് അവർ സയൻസ് ബിരുദം പൂർത്തിയാക്കി.[5] യുണൈറ്റഡ് കിംഗ്ഡത്തിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടർ ഓഫ് ഫിലോസഫി ബിരുദവും പൂർത്തിയാക്കി.[6] അടുത്തതായി, മോറിസൺ ഡൽഹൗസി സർവകലാശാലയിൽ മെഡിക്കൽ സ്കൂൾ പരിശീലനം പൂർത്തിയാക്കുകയും ടൊറന്റോ സർവകലാശാലയിൽ കമ്മ്യൂണിറ്റി മെഡിസിനിൽ റെസിഡൻസി പരിശീലനം നേടുകയും ചെയ്തു.[7]

കരിയർ[തിരുത്തുക]

2007 ജൂലൈയിൽ, പ്രിൻസ് എഡ്വേർഡ് ദ്വീപിൻറെ (PEI) ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി മോറിസൺ നിയമിതയായി.[8]

അവലംബം[തിരുത്തുക]

  1. Day, Jim. "P.E.I. chief public health officer Dr. Heather Morrison says tackling the pandemic has been 'all-consuming' | The Guardian". www.theguardian.pe.ca (in ഇംഗ്ലീഷ്). Retrieved 2021-03-13.
  2. Toolkit, Web Experience (2016-06-08). "Morrison". www.princeedwardisland.ca. Retrieved 2021-03-13.
  3. McNeil, Nicole. "The cycle of life". Saltscapes Magazine (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-03-13.
  4. McNeil, Nicole. "The cycle of life". Saltscapes Magazine (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-03-13.
  5. "Distinguished Alumni | University of Prince Edward Island". UPEI (in ഇംഗ്ലീഷ്). Retrieved 2021-03-13.
  6. McNeil, Nicole. "The cycle of life". Saltscapes Magazine (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-03-13.
  7. Day, Jim. "P.E.I. chief public health officer Dr. Heather Morrison says tackling the pandemic has been 'all-consuming' | The Guardian". www.theguardian.pe.ca (in ഇംഗ്ലീഷ്). Retrieved 2021-03-13.
  8. Toolkit, Web Experience (2016-06-08). "Morrison". www.princeedwardisland.ca. Retrieved 2021-03-13.
"https://ml.wikipedia.org/w/index.php?title=ഹീതർ_മോറിസൺ&oldid=3841120" എന്ന താളിൽനിന്ന് ശേഖരിച്ചത്