ഹിപ്നോട്ടിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിപ്നോട്ടിസം എന്നു പറയുമ്പോൾ മാജിക് അല്ലെങ്കിൽ, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസ്സിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയിൽപ്പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.എന്താണ് സ്വാഭാവിക ഉറക്കം. അതായത്,ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്. ചിട്ടയായ നിർദ്ദേശങ്ങളും ശബ്ദത്തിന്റെ പ്രത്യേക താളക്രമവും ഉപയോഗിച്ചാണ് ഇവിടെ ഒരു വ്യക്തിയെ മോഹ നിദ്രയിലേക്ക് (ഹിപ്നോട്ടിസം) നയിക്കുന്നത്. മനസ്സിന്റെ അവസ്ഥയെ പൊതുവായി നാല്  ആയി തിരിക്കാം. ബോധ മനസ് (CONCIOUS MIND), ഉപ ബോധ മനസ് (SUB CONCIOUS MIND), അബോധ മനസ് (UN CONCIOUS MIND), പ്രപഞ്ച ബോധ മനസ് (COSMIC CONCIOUS MIND). പുരാതന ഹിന്ദു ശാസ്ത്രത്തിൽ മനസിന്റെ അവസ്ഥകളെപ്പറ്റി ധാരാളമായി പറയുന്നുണ്ട്. ആയുർവ്വേദം പോലുള്ള വേദ ശാസ്ത്രത്തിൽ ഇത് ചികിത്സാ രംഗത്തും പ്രയോജനപ്പെടുത്തുന്നു.അവിടെ മനസിന്റെ അവസ്ഥയെ നാളായിട്ടല്ല മറിച്ച്‌  ആറ് ആയി പറയുന്നു. അവ ഇപ്രകാരമാണ്.ജാഗ്രത്, സ്വപ്നം,സുഷ്പ്തി, തുരീയം , തുരീയാതീതം, ജന്മ ജന്മാന്തരങ്ങളിൽ കൂടി നാം ആർജ്ജിച്ച പല വിവരങ്ങളും ഇവിടെ പല തട്ടുകളിലായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക രീതിയിലൂടെ അവയെ പുറത്തുകൊണ്ടുവന്ന് ചികിത്സക്ക് ഉപയോഗിക്കുക എന്നതാണ് ഇവിടെ നടക്കുന്ന കാര്യം.പല വ്യക്തികളും ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം അവരുടെ പൂർവ ജന്മം അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

ചെയ്യുന്ന രീതി[തിരുത്തുക]

ഹിപ്നോട്ടിസമെന്ന പ്രതിഭാസത്തിൽ ആ ഗാഢനിദ്രയ്ക്കു വേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഒരേ തരത്തിലുള്ള ഉത്തേജനം മസ്തിഷ്ക്കത്തിലെത്തുമ്പോൾ അവിടെ അതിന് ഒരു നിരോധനം ഉണ്ടാകുന്നു. താരാട്ട് പാടുമ്പോൾ കുട്ടികൾ ഉറങ്ങുന്നതും ഇതേ ശാസ്ത്രതത്വം മൂലമാണെന്നു കരുതപ്പെടുന്നു. പ്രകാശമുള്ള വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒരേ താളത്തിലുള്ള ഈണം കേൾക്കുക തുടങ്ങിയവ ഒരാളെ അഗാധനിദ്രയിലേയ്ക്കു നയിക്കും.ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയവിനിമയം നടത്താൻ മനശ്ശാസ്ത്രജ്ഞൻ ഒരു സെൻട്രി പോസ്റ്റ് നിലനിർത്തുന്നു. ഉദാഹരണം വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നവേളയിൽത്തന്നെ ഇങ്ങനെ, നിദ്രയിലായാലും ആശയ വിനിമയം സുസാധ്യമാകുന്നു.‍

ഹിപ്നോട്ടിസ ദിനം[തിരുത്തുക]

ജനുവരി 4 ന് ലോക ഹിപ്നോട്ടിസ ദിനമായി ആചരിക്കുന്നു. ആളുകളുടെയിടയിൽ പ്രചാരമുള്ള കെട്ടുകഥകളും തെറ്റിദ്ധാരണകളും നീക്കം ചെയ്യുക, ഹിപ്നോട്ടിസത്തിലൂടെ സത്യവും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.[1]


  1. "January 4th The official home of World Hypnotism Day".
"https://ml.wikipedia.org/w/index.php?title=ഹിപ്നോട്ടിസം&oldid=3298894" എന്ന താളിൽനിന്ന് ശേഖരിച്ചത്