ഹാരിയറ്റ് ഡൺലോപ്പ് പ്രന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരിയറ്റ് ഡൺലോപ്പ് പ്രന്റർ
ജനനം1865
മരണം16 ജൂലൈ 1939
Belleville, Ontario, Canada
ദേശീയതകനേഡിയൻ
തൊഴിൽഫെമിനിസ്റ്റ്, രാഷ്ട്രീയക്കാരി
അറിയപ്പെടുന്നത്First woman candidate for Canadian federal election

ഹാരിയറ്റ് ഐറിൻ ഡൺലോപ്പ് പ്രന്റർ (1865 അല്ലെങ്കിൽ 1856 - 16 ജൂലൈ 1939) കാനഡയിലെ വനിതാ അവകാശ പ്രസ്ഥാനത്തിലെ ഒരു നേതാവായിരുന്നു. 1921-ൽ കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിച്ച ആദ്യ വനിതാ സംഘത്തിൽ അവരും ഉൾപ്പെട്ടിരുന്നു. ഒരു പ്രതിബദ്ധതയുള്ള സോഷ്യലിസ്റ്റായിരുന്നു അവർ.

ജീവിതരേഖ[തിരുത്തുക]

ആർക്കിബാൾഡ് ഡൺലോപ്പിന്റെ മകളായിരുന്നു ഹാരിയറ്റ് ഐറിൻ ഡൺലോപ്പ്.[1] അവൾ പ്രെസ്ബിറ്റേറിയൻ വിശ്വാസിയായിരുന്നു.[2] 1892 സെപ്തംബർ 8 ന് ഒണ്ടാറിയോയിലെ യോർക്കിൽ വെച്ച് അവർ ഹെക്ടർ ഹെൻറി വെയർ പ്രെന്ററിനെ വിവാഹം കഴിച്ചു.[3] അവളുടെ ഭർത്താവ് 1860 ഫെബ്രുവരി 2 ന് അയർലണ്ടിൽ ജനിച്ച് ഏകദേശം 1890 ൽ കാനഡയിലേക്ക് കുടിയേറിയ വ്യക്തിയായിരുന്നു.

സമാധാനവാദി[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-18) ഹാരിയറ്റ് ഡൺലോപ്പ് പ്രന്റർ വിദ്യാലയങ്ങളിൽ സൈനിക പരിശീലനത്തെ പിന്തുണച്ച സഭാ ശുശ്രൂഷകർക്കെതിരെ ഒരു ആദർശപരമായ നിലപാട് സ്വീകരിച്ചു.

ഫെമിനിസ്റ്റ്[തിരുത്തുക]

സ്ത്രീകളുടെ വോട്ടവകാശത്തെ പ്രൻറർ പരസ്യമായി പിന്തുണച്ചിരുന്നു. ടോറോണ്ടോയിലെ പൊളിറ്റിക്കൽ ഇക്വാളിറ്റി ലീഗിന്റെ പ്രസിഡന്റായിരുന്നു അവർ.[4]

അവലംബം[തിരുത്തുക]

  1. Harriett Irene Dunlop, Ancestry.ca.
  2. McLaughlin 2013, പുറം. 135.
  3. Marriage Records for Hector Prenter and Harriett Dunlop.
  4. Forestell & Moynagh 2013, പുറം. 149.