ഹാമിൽക്കർ ബർക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹാമിൽക്കർ ബർക്ക
ജനനം275 ബിസി
മരണം228 ബിസി
പദവികാർത്തജീനിയൻ ജനറൽ
കാലയളവ്17 വർഷം; 247 - 228 ബിസി
പിൻഗാമിHasdrubal the Fair
മക്കൾഹാനിബൽ
ഹസ്ദ്രുബൽ ബാർക്ക
മാഗോ ബാർക്ക

പടയോട്ടങ്ങൾക്ക് പേരുകേട്ട കാർത്തജീനിയൻ ജനറലും സ്റ്റേറ്റ്സ്മാനും ബാർക്കിഡ് കുടുബത്തിന്റെ നായകനും ഹാനിബൽ, ഹസ്ദ്രുബൽ, മാഗോ എന്നിവരുടെ പിതാവുമായിരുന്നു ഹാമിൽക്കർ ബർക്ക. ബി.സി. 247ൽ നടന്ന ഒന്നാം പ്യൂണിക് യുദ്ധത്തിൽ അദ്ദേഹം സിസിലിയിലുള്ള റോമൻ സൈന്യത്തിനെതിരേ കനത്ത യുദ്ധം നടത്തി ആ ദ്വീപ് പിടിച്ചൊതുക്കി. 241ൽ യുദ്ധമവസാനിക്കുന്നത് വരെ ബർക്ക ആ ദ്വീപിൽ കഴിയുകയും പരാജയമറിയാത്ത സ്വന്തം സൈന്യത്തെ നയിച്ചുകൊണ്ട് വീരനായകനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ബി.സി 228ൽ നടന്ന ഏറ്റുമുട്ടലിൽ റോമാ സാമ്രാജ്യത്തെ പരാജയത്തിന്റെ പടിവാതിലിൽ വരെയെത്തിച്ച അദ്ദേഹം കൊല്ലപ്പെട്ടു. റോം പിടിച്ചടക്കുക എന്ന ലക്ഷ്യം ബർക്കയ്ക് സാധിച്ചില്ല. ഹാമിൽക്കർ ബർക്കയുടെ പുത്രനാണ് ഹാനിബാൾ.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാമിൽക്കർ_ബർക്ക&oldid=2909167" എന്ന താളിൽനിന്ന് ശേഖരിച്ചത്