ഹാദിയ ദാവ്‌ലറ്റ്ഷിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Hadiya Davletshina
Памятник Хадие Давлетшиной на территории Бирского филиала Башкирского государственного университета.jpg
Monument to Hadiya Davletshina on the territory of the Birsky branch of the Bashkir State University
ജനനം(1905-03-05)5 മാർച്ച് 1905
മരണം12 മേയ് 1954(1954-05-12) (പ്രായം 49)
പൗരത്വംRussian Empire , USSR
തൊഴിൽpoet, novelist, playwright, librettist
പുരസ്കാരങ്ങൾSalawat Yulayev Award

,1967

റഷ്യയിലെ സ്വയംഭരണ പ്രദേശമായ ബഷ്‌കിറിലെ കവയിത്രിയും എഴുത്തുകാരിയും നാടകകൃത്തുമായിരുന്നു[1][2] ഹാദിയ ലുറ്റ്ഫുലോവ്‌ന ദാവ്‌ലെറ്റ്ഷിന - English: Hadiya Davletshina (Bashkir: Дәүләтшина Һәҙиә Лотфулла ҡыҙы)[3]

ജീവചരിത്രം[തിരുത്തുക]

1905 മാർച്ച് അഞ്ചിന് സമാറ പ്രവിശ്യയിലെ പുഗച്ചേവ് ജില്ലയിലെ ഖസനോവോ ഗ്രാമത്തിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചു. 1920ൽ സമാറ പ്രവിശ്യയിലെ ദെങ്കിസ്ബായിവൊ ഗ്രാമത്തിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. 1920ൽ റഷ്യയിലെ സമാറയിലെ താതാർ-ബഷ്‌കിർ അദ്ധ്യാപക കോളേജിൽ പഠനം നടത്തി. 1932ൽ മോസ്‌കോയിലെ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പ്രിപ്പറേഷൻ ഓഫ് ദ എഡിറ്റേഴ്‌സിൽ പഠനം നടത്തി. 1935-1937 കാലയളവിൽ ബഷ്‌കിർ പെഡഗോകിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ചു. 1933ൽ ഭർത്താവുമൊന്നിച്ച് ബിഎഎസ്എസ്ആർ എന്ന പത്രത്തിൽ ജോലി ചെയ്തു. 1937 മുതൽ 1942 വരെ ഭർത്താവ് ജയിലിലായി. പിന്നീട് ബിർസ്‌ക് പട്ടണത്തിൽ പ്രവാസിയായി കഴിയവെ മരണപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Hadiya Davletshina In Russian
  2. Hadiya Davletshina, in russian
  3. A Book of European Writers. USA.: www.lulu.com. June 12, 2014. ISBN 9781312274150. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=ഹാദിയ_ദാവ്‌ലറ്റ്ഷിന&oldid=3503401" എന്ന താളിൽനിന്ന് ശേഖരിച്ചത്