ഹംസനാമ
ദൃശ്യരൂപം
ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പിതൃസഹോദരനായ അമീർ ഹംസയുടെ യാത്രകളെക്കുറിച്ചുള്ള കഥകളാണ് ദാസ്താൻ ഇ അമീർ ഹംസ അഥവാ ഹംസനാമ. നൂറ്റാണ്ടുകൾകൊണ്ടുള്ള കൂട്ടിച്ചേർക്കലുകൾ മൂലം ഇതിൽ യാഥാർത്ഥ്യത്തിന്റെ അംശം വളരെക്കുറവാണ്. ഇരുപതിനായിരത്തോളം വ്യത്യസ്തകഥകൾ ഇതിലടങ്ങിയിരുന്നു. മന്ത്രവാദികൾ, പറക്കും പരവതാനി, ഭീകരരൂപികൾ തുടങ്ങിയവയൊക്കെയടങ്ങുന്ന കഥകളാണ് ഇതിലുള്ളത്. 46 വാല്യങ്ങളിലാണ് ഇത് അച്ചടിക്കപ്പെട്ടിട്ടുള്ളത്.[2]
മുഗൾ കാലഘട്ടത്തിൽ ദില്ലിയിലെ ജുമാ മസ്ജിദിൽ രാത്രികാലങ്ങളിൽ അരങ്ങേറിയിരുന്ന കഥപറച്ചിലിലെ ഏറ്റവും പ്രധാനപ്പെട്ട കഥയായിരുന്നു ഇത്. ആഴ്ചകളോളമെടുത്ത് രാത്രിമുഴുവൻ കഥ പറഞ്ഞാണ് ഇത് അവതരിപ്പിക്കാറുള്ളത്.[2]
അവലംബം
[തിരുത്തുക]- ↑ This painting of the "Qissa" (Accession no. 24.49) is identified as Book 11, 84 r. by Sheila Canby and is one of a series of three which depict the entry of Amr and his companions into the fort of Zumurud Shah and his sorcerers disguised as a physician and his attendant.
- ↑ 2.0 2.1 ലാസ്റ്റ് മുഗൾ,[൧] താൾ: 107
ഗ്രന്ഥങ്ങൾ
[തിരുത്തുക]- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)