Jump to content

സർദാർ സരോവർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർദാർ സരോവർ അണക്കെട്ട്
സർദാർ സരോവർ അണക്കെട്ട് is located in Gujarat
സർദാർ സരോവർ അണക്കെട്ട്
Location of സർദാർ സരോവർ അണക്കെട്ട് in India Gujarat
നിർദ്ദേശാങ്കം21°49′49″N 73°44′50″E / 21.83028°N 73.74722°E / 21.83028; 73.74722
അണക്കെട്ടും സ്പിൽവേയും
സ്പിൽവേ ശേഷി84,949 m3/s (2,999,900 cu ft/s)
Power station
Operator(s)സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ്
Website
Sardar Sarovar Dam
സർദാർ സരോവർ അണക്കെട്ട്

ഇന്ത്യയിൽ ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് സർദാർ സരോവർ അണക്കെട്ട്. നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ അണക്കെട്ട്. അക്കാലത്ത് ഏറെ വിവാദങ്ങൾ ഈ അണക്കെട്ട് സൃഷ്ടിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ അണക്കെട്ട് നിർമ്മാണത്തിനെതിരായി രംഗത്ത് വന്നു. ഗുജറാത്തിൽ 20 ലക്ഷം ഹെക്ടർ പ്രദേശത്തും രാജസ്ഥാനിൽ 75000 ഹെക്റ്റർ പ്രദേശത്തും ജലസേചനത്തിനു വേണ്ടിയാണ് പ്രധാനമായും അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. വൈദ്യുദോത്പാദനത്തിനും ഈ അണക്കെട്ട് ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സർദാർ_സരോവർ_അണക്കെട്ട്&oldid=4013207" എന്ന താളിൽനിന്ന് ശേഖരിച്ചത്