Jump to content

സർദാറ സിങ് ജോഹെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർദാറ സിങ് ജോഹെൽ
ജനനം (1928-08-02) ഓഗസ്റ്റ് 2, 1928  (96 വയസ്സ്)
തൊഴിൽAgriculture economist
Academic
Writer
Politician
സജീവ കാലം1952 മുതൽ
അറിയപ്പെടുന്നത്Agriculture economics
പുരസ്കാരങ്ങൾപദ്‌മ ഭൂഷൻ
Chief Khalsa Diwan Centenary Award
PAU Golden Jubilee Outstanding Alumni Award
Mahan Punjabi Award
Dr. Madan Gold Medal Award

സർദാറ സിങ് ജോഹെൽ (ജ: 1928) പഞ്ചാബിലെ കേന്ദ്ര സർവ്വകലാശാലയുടെ വൈസ് ചാൻസിലറും രാഷ്ട്രീയനേതാവും എഴുത്തുകാരനും ആയ ഇന്ത്യകാരനായ കൃഷിവാണിജ്യശാസ്ത്രജ്ഞനാണ്. [1][2][3]

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിലെ മുൻപ്രൊഫസ്സറും പഞ്ചാബി സർവ്വകലാശാലയുടെയും പഞ്ചാബ് കാർഷിക സർവ്വകലാശാലയുടെയും വൈസ് ചാൻസിലർ ആയി പലവട്ടം ചുമതലയേറ്റിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ കമ്മിഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആന്റ് പ്രൈസസിന്റെ ചെയർപേഴ്സണും ആയിരുന്നു. [4]റിസർവ്വ് ബാങ്കിന്റെ ഗവർണ്ണർമാരുടെ കേന്ദ്രീയ ബോർഡിന്റെ ഡയറക്ടറുമായിരുന്നു. അന്താരാഷ്ട്ര സ്ഥാപനങ്ങളായ, ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോകബാങ്കിന്റെയും പടിഞ്ഞാറൻ ഏഷ്യയ്ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ വാണിജ്യ സാമൂഹിക സംഘടനയുടെയുടെയും കൺസൾട്ടന്റ് ആയിരുന്നു.[5] കൃഷിയും കൃഷിവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംഭാവനകൾമാനിച്ച് അദ്ദേഹത്തിന് 2004ൽ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. [6]

ജീവിതരേഖ

[തിരുത്തുക]

ബ്രിട്ടിഷ് ഇന്ത്യയിലെ ല്യാല്പൂരിൽ (ഇപ്പോഴത്തെ പാകിസ്താനിലെ ഫൈസലാബാദിൽ) 1928 ഫെബ്രുവരി 8നു ഒരു കാർഷികകുടുംബത്തിൽ എസ്. ബൂട്ടാസിങിന്റെ മകനായി ജനിച്ചു. [7]പ്രദേശത്തെ ഗ്രാമീണസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തന്റെ ബിരുദവും ബിരുദാനന്തരബിരുദവും പഞ്ചാബ് സർവ്വകലാശാലയിൽനിന്നും നേടിയശേഷം 1952ൽ അവിടെനിന്നുതന്നെ ഗവേഷണബിരുദവും നേടി. [8]തുടർന്ന് പഞ്ചാബിന്റെ പിന്നാക്കപ്രദേശത്ത് 8 വർഷത്തോളം ജോലിചെയ്തശേഷം 1965ൽ അദ്ദേഹം പഞ്ചാബ് കാർഷിക സർവ്വകലാശായിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി നിയമിതനായി. പടിപടിയായി ആ സർവ്വകലാശാലയിലെ വാണിജ്യ സാമൂഹ്യശാസ്ത്ര വിഭാഗത്തിന്റെ തലവനായി. [8]

അവലംബം

[തിരുത്തുക]
  1. "Punjab Agriculture Summit a Farce". Yes Punjab. 17 February 2014. Retrieved June 1, 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. "FDI will benefit farmers". Indian Express. 2 November 2012. Retrieved June 1, 2016.
  3. "Our Chancellor". Central Agricultural University of Punjab. 2014. Archived from the original on 2016-06-10. Retrieved June 1, 2016.
  4. "Dr Johl named first Chancellor of Central University of Punjab". India Education Review. 14 September 2012. Archived from the original on 2016-07-01. Retrieved June 1, 2016.
  5. "Dr Sardara Singh Johl appointed Chancellor of Central University at Bathinda". Saanj News. 13 September 2012. Archived from the original on 2016-07-01. Retrieved June 1, 2016.
  6. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.
  7. "Member Profile Info". Punjabi University Alumni Association. 2016. Archived from the original on 2016-06-10. Retrieved June 1, 2016.
  8. 8.0 8.1 "Grit, hard work won him Padma Bhushan". The Tribune. 24 January 2004. Retrieved June 1, 2016.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സർദാറ_സിങ്_ജോഹെൽ&oldid=3800741" എന്ന താളിൽനിന്ന് ശേഖരിച്ചത്