സൗപർണിക (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൗപർണിക
Cover
പുറംചട്ട
കർത്താവ്ആർ. നരേന്ദ്രപ്രസാദ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകൻഡി.സി. ബുക്ക്സ്
ഏടുകൾ111
ISBN81-264-0272-5

ആർ. നരേന്ദ്രപ്രസാദ് രചിച്ച നാടകമാണ് സൗപർണിക. കേരള സംഗീത നാടക അക്കാദമി 1981 ഡിസംബർ 18 നു സംഘടിപ്പിച്ച ദക്ഷിണമേഖലാ മത്സരത്തിലാണ് സൗപർണിക ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 1982 ഫെബ്രുവരി 26 നു തൃശ്ശൂരിൽ നടന്ന സംഗീത നാടക അക്കാദമി മത്സരത്തിൽ, മികച്ച അവതരണം (നാട്യഗൃഹം) , മികച്ച രചന, മികച്ച സംവിധാനം (ആർ. നരേന്ദ്ര പ്രസാദ്‌), മികച്ച നടി (ലീലാ പണിക്കർ), മികച്ച രണ്ടാമത്തെ നടൻ (എം. കെ. ഗോപാലകൃഷ്ണൻ) എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ സൗപർണിക കരസ്ഥമാക്കി. 1985-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

കഥാതന്തു[തിരുത്തുക]

ഭ്രമാത്മകസാഹിത്യത്തിന്റെ (ഫാന്റസി) വിശേഷലക്ഷണങ്ങളോട് കൂടിയ രചനയാണ് സൗപർണിക. സൗപർണിക എന്ന പേരോട് കൂടിയ യക്ഷി എങ്ങനെ ഒരേ സമയം ഒരു നമ്പൂതിരി കുടുംബത്തിന്റെ വരദായിനിയായും നാശകാരിണിയായും വർത്തിക്കുന്നു എന്നതാണ് പ്രസ്തുത നാടകത്തിന്റെ അടിസ്ഥാനതന്തു. ഐതിഹ്യമാലയിലെ വെണ്മണി നമ്പൂരിപ്പാടന്മാർ എന്ന കഥയെ ആസ്പദമാക്കി, എന്നാൽ ആധുനിക നാടക സങ്കേതങ്ങൾ ഉപയോഗിച്ച് രചിക്കപ്പെട്ട കൃതിയാകുന്നു സൗപർണിക. പ്രാചീന ഭാരതത്തിലെ ആര്യ-അനാര്യ സംഘട്ടനങ്ങളെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നു കൂടിയുണ്ട് സൗപർണിക. അനാര്യയായ യക്ഷിയും ആര്യകുലജാതരെന്നവകാശപ്പെടുന്ന നമ്പൂതിരിമാരും തമ്മിലുള്ള സംഘർഷത്തെ കുടുംബം, പ്രണയം എന്നിവയുടെ വീക്ഷണ കോണിലൂടെ നോക്കിക്കാണുന്നുണ്ട് ഈ നാടകം.

അവതരണം[തിരുത്തുക]

  • അവതരണം : നാട്യഗൃഹം

അഭിനേതാക്കൾ[തിരുത്തുക]

  • സൂത്രധാരൻ : എം. ഗോപിനാഥൻ
  • നടന്മാർ: മാധവൻകുട്ടി, രാജേന്ദ്രൻ, മുരളി, അലിയാർ
  • വെണ്മണി : എം. കെ. ഗോപാലകൃഷ്ണൻ
  • സൗപർണിക : ലീല പണിക്കർ
  • അച്ഛൻ നമ്പൂതിരി : റഷീദ്
  • മുത്തഛൻ : എം. വി. ഗോപകുമാർ
  • കാര്യസ്ഥൻ : എം.ആർ.ഗോപകുമാർ
  • താത്രി : സുജാത.

രംഗസജ്ജീകരണം[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗപർണിക_(നാടകം)&oldid=3090733" എന്ന താളിൽനിന്ന് ശേഖരിച്ചത്