സ്വർണ്ണവാലൻ പരൽ
ദൃശ്യരൂപം
സ്വർണ്ണവാലൻ പരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. punctata
|
Binomial name | |
Pethia punctata (F. Day, 1865)
| |
Synonyms | |
|
കേരളത്തിലെ നെല്പാടങ്ങളിലും കോൾ നിലങ്ങളിലും ചെറിയ അരുവികളിലുമെല്ലാം കണ്ടുവരുന്ന ഒരു പരൽമത്സ്യമാണ് സ്വർണ്ണവാലൻ പരൽ.(ശാസ്ത്രീയനാമം: Pethia punctata). 1865 ൽ ഫ്രാൻസീസ് ഡേ കൊച്ചിയിലെ മത്സ്യങ്ങളെക്കുറിച്ച് എഴുതിയ ഗവേഷണ പ്രബന്ധത്തിലാണ് ഈ മത്സ്യത്തിന് ശാസ്ത്രനാമം കൊടുത്തിരിക്കുന്നത്. തടിച്ച് പരന്നിട്ടാണ് ശരീരം. മീശരോമങ്ങളില്ല. കറുപ്പുകലർന്ന പച്ചനിറമാണ് മുതുകിനു്. താരതമ്യേന വലിയ ചെതുമ്പലുകളാണ്. പാർശ്വ ചെതുമ്പലിൽ കൺമഷിയെ ഓർമിപ്പിക്കുന്ന തരത്തിൽ ചന്ദ്രാകൃതിയിൽ ഒരു പൊട്ടുണ്ട്. വാലിന്റെ മദ്ധ്യത്തിലായി വൃത്താകൃതിയിൽ വലിയൊരു പൊട്ടുണ്ട്. സ്വർണ്ണനിറമാണ് പൊട്ടിനു ചുറ്റും. ഭക്ഷണമെന്ന നിലയിൽ ഈ മത്സ്യത്തിനെ അപൂർവ്വമായേ ഉപയോഗിക്കാറുള്ളൂ. അലങ്കാരമത്സ്യമാണ്.
അവലംബം
[തിരുത്തുക]- ↑ Dahanukar, N. 2011. Puntius punctatus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 03 May 2013.