Jump to content

സ്വിഗ്ഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വിഗ്ഗി
Private
വ്യവസായംOnline food delivery
സ്ഥാപിതം2014; 10 വർഷങ്ങൾ മുമ്പ് (2014)
ആസ്ഥാനംIndia
സേവന മേഖല(കൾ)100 cities across India
ഉത്പന്നങ്ങൾConsumer service
സേവനങ്ങൾRestaurant search & discovery, online ordering, table reservations & management
വെബ്സൈറ്റ്www.swiggy.com Edit this on Wikidata

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമാണ് സ്വിഗ്ഗി. [1] 2014 ൽ സ്ഥാപിതമായ സ്വിഗ്ഗി, ബാംഗ്ലൂർ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. [2] 2019 മാർച്ച് വരെ ഉള്ള കണക്കുകൾ പ്രകാരം 100 ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. 2019 ന്റെ തുടക്കം മുതൽ, സ്വിഗ്ഗി സ്റ്റോർസ് എന്ന ബ്രാൻഡ് നാമത്തിൽ ഭക്ഷ്യ വിതരണങ്ങളിൽ നിന്ന് പൊതു ഉൽ‌പ്പന്ന വലിതരണത്തിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രക്രിയ കമ്പനി ആരംഭിച്ചു. [3][4]

പ്രവർത്തന രീതി

[തിരുത്തുക]

കമ്പനിയുടെ മൊബൈൽ ആപ്പ് വഴി ലഭ്യമായ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണവിഭവങ്ങൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഓൺലൈൻ ആപ്പ് വഴി തെരഞ്ഞെടുക്കുന്ന ഭക്ഷണം സ്വിഗ്ഗിയുടെ ഡെലിവറി ബോയ്‌സ് ഉപഭോക്താക്കൾ പറയുന്ന സ്ഥലത്തെത്തിക്കും. ഇതിനായി സ്വിഗ്ഗിയുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിൽ ഡെലിവറി വിലാസം നൽകണം. ആദ്യത്തെ അഞ്ച് ഓർഡറുകൾക്ക് സ്വിഗ്ഗി 50 ശതമാനം കിഴിവും നൽകുന്നുണ്ട്. പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി 2017 ൽ സൈക്കിളിൽ പാർസലുകൾ വിതരണം ചെയ്യുന്ന നടപടിയും സ്വിഗ്ഗി തുടങ്ങിയിരുന്നു. കസ്റ്റമർ കെയറിൽ വിളിക്കുവാനും, ചാറ്റ് ചെയ്യുവാനുമുള്ള സൗകര്യം സ്വിഗ്ഗി ഒരുക്കിയിട്ടുണ്ട്. [5][6]

കേരളത്തിൽ

[തിരുത്തുക]

കേരളത്തിൽ തിരുവനന്തപുരം കൂടാതെ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിടങ്ങളിലും സ്വിഗ്ഗി പ്രവർത്തിക്കുന്നുണ്ട്. [7]

അവലംബം

[തിരുത്തുക]
  1. Nishant Sharma (23 December 2018). "Online Food Delivery: Swiggy Vs Zomato: Who Has A Better Chance To Win India's Hunger Games?". BloombergQuint. Retrieved August 13, 2019.
  2. Madhav Chanchani (17 March 2019). "Online food delivery wars are moving from India to Bharat". The Times of India. Retrieved August 13, 2019.
  3. Deepti Chaudhary (15 March 2019). "Can Swiggy take more orders?". Fortune. Retrieved August 13, 2019.
  4. Alnoor Peermohamed (22 June 2018). "Swiggy gets battle ready; raises $210 mn from Naspers, DST Global". Business Standard. Retrieved August 13, 2019.
  5. Jon Russell (February 2019). "India's Swiggy goes beyond food to offer product delivery from local stores". TechCrunch. Retrieved August 13, 2019.
  6. Abhinav Singh (27 April 2019). "How food aggregator apps like Swiggy, Zomato are trying innovative business methods". The Week. Retrieved August 13, 2019.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-26. Retrieved 2019-08-25.
"https://ml.wikipedia.org/w/index.php?title=സ്വിഗ്ഗി&oldid=4081870" എന്ന താളിൽനിന്ന് ശേഖരിച്ചത്