സ്വജാതിവിവാഹം
ഒരു വംശം, സമൂഹം, ജാതി, മതം എന്നിവയ്ക്ക് ഉള്ളിൽ മാത്രം വിവാഹം കഴിക്കുന്നതും അതിനു പുറത്തുള്ളവരെ വിവാഹബന്ധത്തിനു അനുയോജ്യമല്ലാതായി കണക്കാക്കുന്നതിനെയാണ് സ്വജാതിവിവാഹം എന്ന് വിളിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ എൻഡോഗാമി (Endogamy) എന്ന് പറയും. ലോകത്തിലെ മിക്കവാറും ജനതകൾ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ സമ്പ്രദായം പിന്തുടരുന്നു.[1][2]