സ്ലം ജഗത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചേരി നിവാസികളുടെ ശബ്ദം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യാർത്ഥം ബംഗ്ലൂരുവിലെ ചേരിനിവാസിയായ ഐസക്ക് അരുൾ ശെൽവ പത്രാധിപരും പ്രസാധകനുമായി ലാഭേച്ചയില്ലാതെ പ്രസിദ്ധപെടുത്തുന്ന ഇന്ത്യയിലെ ഏക മാസികയാണ് സ്ലം ജഗത്. ചേരിയുടെ ലോകം എന്നാണ് സ്ലം ജഗത്തിന്റെ മലയാള അർഥം. കന്നട ഭാഷയിലാണ് ഇത് പ്രസിദ്ധപ്പെടുത്തുന്നത്. [1]

ചരിത്രം[തിരുത്തുക]

1997 ൽ സ്ലംശുദ്ധി എന്ന പേരിലാണ് ഈ മാസിക ആരംഭിക്കുന്നത്. പിന്നീട് 2000 ൽ സ്ലം ജഗത് ആരംഭിച്ചു. ചേരി നിവാസികളുടെ പ്രശ്നങ്ങൾ അവർ തന്നെ പറയണമെന്ന കാഴ്ചപ്പാടിൽ നിന്നാണ് ബംഗളൂരുവിലെ എൽ.ആർ നഗറിലെ ചേരിനിവാസിയായ അരുൾ ശെൽവ ഇങ്ങനെ ഒരു മാസികയ്ക്ക് തുടക്കമിട്ടത്. തുടക്കത്തിൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജനസഹയോഗ് എന്ന സംഘടനയാണ് മാസിക തുടങ്ങുന്നതിനുള്ള സഹായം നൽകിയത്. എഴുത്തിൽ താല്പര്യമുള്ള ചേരിനിവാസികൾക്കായി ഈ സംഘട ശില്പശാലകൾ സംഘടിപ്പിക്കുകയും അതിൽ മാധ്യമപ്രവർത്തകർ ക്ലാസെടുക്കുകയും ഫോട്ടോഗ്രാഫി പോലുള്ളവ പഠിപ്പിക്കുകയും ചെയ്തു. [1]

സ്ലം ജഗത്തിൽ ജോലിചെയ്യുന്നവർ പ്രതിഫലം വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്. മാസികയിലേക്ക് സൃഷ്ടികൾ അയ്ക്കുന്നവർക്കും പ്രതിഫലം നൽകുന്നില്ല. ഒറ്റപ്രതിക്ക് അഞ്ചുരൂപയാണ് വില. പരസ്യങ്ങളും വളരെ അപൂർവമായേ പ്രസിദ്ധപ്പെടുത്താറുള്ളൂ. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 മാധ്യമം വാർഷികപ്പതിപ്പ് 2010-വരാനിരിക്കുന്ന കാലം ചേരികളുടേത്-എം സുചിത്ര,പേജ് 161

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ലം_ജഗത്&oldid=1758559" എന്ന താളിൽനിന്നു ശേഖരിച്ചത്