സ്റ്റോക്കാർഡ് ചാന്നിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റോക്കാർഡ് ചാന്നിംഗ്
ജനനം
സൂസൻ അന്റോണിയ വില്യംസ് സ്റ്റോക്കാർഡ്

(1944-02-13) ഫെബ്രുവരി 13, 1944  (80 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
വിദ്യാഭ്യാസംഹാർവാർഡ് യൂണിവേഴ്സിറ്റി (ബി.എ.)
തൊഴിൽനടി
സജീവ കാലം1969–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1970; div. 1976)
(m. 1976; div. 1980)
ഡേവിഡ് റൗൾ
(m. 1980; div. 1988)
പങ്കാളി(കൾ)
ഡാനിയൽ ഗിൽഹാം
(m. 1990; died 2014)

സ്റ്റോക്കാർഡ് ചാന്നിംഗ് (ജനനം, സൂസൻ അന്റോണിയ വില്യംസ് സ്റ്റോക്കാർഡ്; ഫെബ്രുവരി 13, 1944)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗ്രീസ് (1978) എന്ന സിനിമയിലെ ബെറ്റി റിസോ, ദി വെസ്റ്റ് വിംഗ് (1999-2006) എന്ന എൻ‌ബി‌സി ടെലിവിഷൻ പരമ്പരയിലെ പ്രഥമ വനിത ആബി ബാർട്ട്‌ലെറ്റ് എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൻ‌റെ പേരിലാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്. സിക്‌സ് ഡിഗ്രീസ് ഓഫ് സെപ്പറേഷന്റെ നാടക, ചലച്ചിത്ര പതിപ്പുകളിൽ ഒയിസ കിറ്റ്‌റെഡ്ജ് എന്ന വേഷം ചെയ്തതിൻറെ പേരിലും അറിയപ്പെടുന്ന അവർക്ക് ഇതിൻറെ 1993-ലെ ചലച്ചിത്ര പതിപ്പ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിക്കൊടുത്തു.

എ ഡേ ഇൻ ഡെത്ത് ഓഫ് ജോ എഗ്ഗ് എന്ന നാടകത്തിൻറെ ബ്രോഡ്‌വേ പുനരുജ്ജീവനത്തിൽ ഒരു നാടകത്തിലെ മികച്ച നടിക്കുള്ള 1985-ലെ ടോണി അവാർഡ് നേടിയതു കൂടാതെ 2002-ലെ ദി വെസ്റ്റ് വിംഗ് എന്ന ടി.വി. പരമ്പര, ദി മാത്യു ഷെപ്പേഡ് സ്റ്റോറി എന്ന ടെലിവിഷൻ സിനിമ എന്നിവയിലെ വേഷങ്ങൾക്ക് എമ്മി അവാർഡുകളും ചാന്നിംഗ് നേടി. 2004-ൽ ടെലിവിഷൻ സിനിമയായ ജാക്കിലെ വേഷത്തിന് അവൾ ഒരു ഡേടൈം എമ്മി അവാർഡ് നേടി. ദി ഫോർച്യൂൺ (1975), ദി ബിഗ് ബസ് (1976), ദി ചീപ്പ് ഡിറ്റക്ടീവ് (1978), ഹാർട്ട്ബേൺ (1986), ടു വോങ് ഫൂ, താങ്ക്സ് ഫോർ എവിരിതിംഗ്! ജൂലി ന്യൂമർ (1995), അപ്പ് ക്ലോസ് & പേഴ്സണൽ (1996), പ്രാക്ടിക്കൽ മാജിക് (1998), വുഡി അലന്റെ എനിതിംഗ് എല്സ് (2003) എന്നിവ അവർ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. സിബിഎസ് നാടകീയ പരമ്പരയായ ദി ഗുഡ് വൈഫിൽ (2012-16) വെറോണിക്ക ലോയുടെ ആവർത്തിച്ചുള്ള വേഷവും അവർ അവതരിപ്പിച്ചിരുന്നു.

ആദ്യകാലം[തിരുത്തുക]

മാൻഹാട്ടനിൽ ജനിച്ച ചാന്നിംഗ് അപ്പർ ഈസ്റ്റ് സൈഡിലാണ് വളർന്നത്.[2] ഒരു വലിയ ബ്രൂക്ലിൻ ഐറിഷ് കത്തോലിക്കാ കുടുംബത്തിൽ നിന്നുള്ള മേരി ആലീസിന്റെയും[3] ഷിപ്പിംഗ് ബിസിനസിലായിരുന്ന ലെസ്റ്റർ നേപ്പിയർ സ്റ്റോക്കാർഡിന്റെയും (1960-ൽ മരണം) മകളായിരുന്നു അവർ. ഫ്ലോറിഡയിലെ പാം ബീച്ചിലെ മുൻ മേയറായിരുന്ന ലെസ്ലി സ്റ്റോക്കാർഡ് സ്മിത്താണ് അവളുടെ മൂത്ത സഹോദരി.[4][5][6]

ന്യൂയോർക്ക് നഗരത്തിലെ ചാപിൻ സ്കൂളിൽ വിദ്യാഭ്യാസം ആരംഭിച്ചതിന് ശേഷം പഠനം നടത്തിയ പെൺകുട്ടികൾക്കായുള്ള ബോർഡിംഗ് സ്കൂളായ വിർജീനിയയിലെ മക്ലീനിലെ മഡെയ്‌റ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന ചാന്നിംഗ്.[7] മസാച്യുസെറ്റ്‌സിലെ റാഡ്ക്ലിഫ് കോളേജിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രവും സാഹിത്യവും പഠിച്ച അവർ 1965-ൽ ലാറ്റിൻ ബിരുദമായ സമ്മ കം ലോഡ് നേടി.[8] ന്യൂയോർക്ക് നഗരത്തിലെ എച്ച്ബി സ്റ്റുഡിയോയിൽനിന്ന്[9] അവർ അഭിനയ പരിശീലനവും നേടി.

അവലംബം[തിരുത്തുക]

  1. "Channing, Stockard (1944–)". Encyclopedia.com. Cengage. Retrieved April 24, 2022.
  2. Stockard Channing at Yahoo! Movies.
  3. "Philanthropist Mary Alice Fortin dies in Florida". The Associated Press. March 16, 2007. Archived from the original on 2018-02-01. Retrieved February 11, 2015. Mary Alice Fortin, philanthropist and mother of actress Stockard Channing, died Wednesday night in Palm Beach, Fla., after an extended illness. She was 97.
  4. Shannon Donnelly (മാർച്ച് 14, 2011). "Lesly Smith gets Alexis de Tocqueville Society's Distinguished Citizen Award". Palm Beach Daily News. Archived from the original on ഫെബ്രുവരി 12, 2015. Retrieved ഫെബ്രുവരി 12, 2015.
  5. "Stockard Channing takes wing". Joshlyman.com. Retrieved April 22, 2013.
  6. Stockard Channing at Biography.com.
  7. Stockard Channing at Yahoo! Movies.
  8. Stockard Channing at Biography.com.
  9. "HB Studio - Notable Alumni | One of the Original Acting Studios in NYC".